ആശുപത്രി ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹം വിട്ടുകൊടുത്തില്ലെന്നു പരാതി
കൊച്ചി: മരണം സംഭവിച്ചിട്ട് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ ആശുപത്രി അധികൃതരുടെ ക്രൂരത. മരടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ദലിത് സ്ത്രീയുടെ ബന്ധുക്കള്‍ക്കാണ് ഈ ദുരനുഭവം. ചൊവാഴ്ച വൈകിട്ടോടെയാണു ചങ്ങനാശേരി പെരുന്ന സ്വദേശിനിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ കാഷ്വല്‍ ജീവനക്കാരിയുമായിരുന്ന രാജമ്മ (50)യാണു ചികിത്സയിലിരിക്കെ മരിച്ചത്.
കുടല് സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 16നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലവഷളായതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സക്കായി ഒമ്പതു ലക്ഷം രൂപയുടെ ബില്‍ തുക ഇവര്‍ അടക്കാനുണ്ടായിരുന്നു. ഇത് അടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൈയില്‍ അത്ര പണമില്ലെന്നും പകരം ബാങ്ക് ചെക്ക് നല്‍കാമെന്നും മൃതദേഹം വിട്ടുതരണമെന്നും പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നുവെന്നു രാജമ്മയുടെ ഭര്‍ത്താവ് രാജു പറഞ്ഞു.
ഇതേ തുടര്‍ന്ന് ഇവര്‍ പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രി ആശുപത്രി അധികൃതരെ പൊലിസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് വിളിച്ചു. ബന്ധുക്കള്‍ ആരും വരാത്തത് കൊണ്ടാണ് മൃതദേഹം കെമാറാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."