HOME
DETAILS

ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ ഉടനെ മോചിപ്പിച്ചേക്കും

  
backup
August 23, 2019 | 6:43 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d

 

സ്റ്റോക്ക് ഹോം: അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഹൊര്‍മുസ് കടലിടുക്കില്‍ വച്ച് കഴിഞ്ഞമാസം ഇറാന്‍ പിടികൂടിയ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപെറോയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ മോചിപ്പിച്ചേക്കും.
സ്വീഡന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് സ്വീഡിഷ് ടി.വിയാണ് ഇക്കാര്യം അറിയിച്ചത്.
സ്വീഡന്‍ കമ്പനിയായ സ്റ്റെനാ ബള്‍ക്കിന്റെ സ്റ്റെനാ ഇംപെറോ എന്ന ബ്രിട്ടിഷ് കപ്പല്‍ ജൂലൈ 19നാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ പിടികൂടിയത്.
ഈയാഴ്ച സ്വീഡന്‍ വിദേശകാര്യമന്ത്രി മാര്‍ഗറ്റ് വാള്‍സ്‌റ്റോമിനെ സന്ദര്‍ശിച്ച ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ദാരിഫ് സ്റ്റെനാ ബള്‍ക്ക് സി.ഇ.ഒ എറിക് ഹാനലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂലൈ നാലിന് ഇറാന്റെ ഗ്രേസ് -1 എണ്ണക്കപ്പല്‍ ബ്രിട്ടിഷ് നാവികസേന പിടികൂടിയതിനെ തുടര്‍ന്നാണ് ഇറാന്‍ ബ്രിട്ടിഷ് കപ്പല്‍ പിടികൂടിയത്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുന്നു എന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞദിവസം കപ്പല്‍ ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് കപ്പലിലെ മൂന്ന് മലയാളികളടക്കമുള്ള നാവികര്‍ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
അതേസമയം ബ്രിട്ടിഷ് കപ്പലിന്റെ ഭാവി ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിലെ കോടതി തീരുമാനിക്കുമെന്നാണ് ഇറാന്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോർച്ചുഗീസ് കവിത അവസാനിപ്പിച്ച് ബെർണാഡോ മടങ്ങുമ്പോൾ; മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര ഇനി ആര് ഭരിക്കും?; In-Depth Story

Football
  •  a day ago
No Image

ബുക്കിംഗ് തുക കൈപ്പറ്റിയിട്ടും യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തില്ല; പരാതിക്കാരന് 55,600 ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  a day ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് സഹകരണം ശക്തമാക്കും: അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ട് സന്ദര്‍ശിച്ച് മോദി

National
  •  a day ago
No Image

യുഎഇക്ക് പിന്തുണയുമായി ലോകം; സോഷ്യൽ മീഡിയയിൽ വൈറലായി 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' ക്യാമ്പെയ്ൻ

uae
  •  a day ago
No Image

വി.ഡി സതീശന്‍ ലോക്ഭവനില്‍: മന്ത്രിസഭ പട്ടിക ഉടന്‍ 

Kerala
  •  a day ago
No Image

യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപനം കാത്ത് ലക്ഷങ്ങൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ

uae
  •  a day ago
No Image

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി; 20,000 ടണ്‍ എല്‍പിജി കാണ്ട്ല തുറമുഖത്തിറക്കി

Kerala
  •  a day ago
No Image

ക്രമരഹിത നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം അപര്യാപ്തമായ നഗരാസൂത്രം: അമിത് ഷാ

National
  •  a day ago
No Image

അബൂദബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, ആശങ്ക വേണ്ടെന്ന് അധികൃതര്‍

uae
  •  a day ago
No Image

ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്ലാന്റ് പൂർണ്ണമായും സുരക്ഷിതമെന്ന് അബുദബി സർക്കാർ

uae
  •  a day ago