ശില്പശാലയും ജനറല്‍ ബോഡിയും
കോറോം: വെള്ളമുണ്ട റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡിയും പാഠപുസ്തക ശില്പശാലയും കോറോം മദ്റസയില്‍ നടന്നു. പരിപാടി മഹല്ല് ഖത്വീബ് ജാഫര്‍ സഅദി ഉദ്ഘാടനം ചെയ്തു. മേഖലാ മുഫത്തിഷ് മുസ്തഫ ദാരിമിയുടെ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.സി ഉമര്‍ മൗലവി വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ നൂറുദ്ദീന്‍ ഫൈസി, ഷമീര്‍ ദാരിമി, ടി മൊയ്തു, കെ ഇബ്രാഹിം ഹാജി, സിറാജ് മട്ടിലിയം സംബന്ധിച്ചു.
പാഠപുസ്തക ശില്പശാലക്ക് മുസ്തഫ ദാരിമി നേതൃത്വം നല്കി. റെയിഞ്ചിന്റെ പുതിയഭാരവാഹികളായി എം.സി ഉമര്‍ മൗലവി(പ്രസി), റഹ്മത്തുല്ല ഫൈസി, എന്‍.കെ സുലൈമാന്‍ മൗലവി(വൈ.പ്രസി), ജാഫര്‍ സഅദി(ജ.സെക്ര), കെ.എ റഷീദ് മൗലവി, അബ്ദുല്ല ഫൈസി( ജോ.സെക്ര), സിറാജ് മട്ടിലിയം(ട്രഷ) എന്നിവരെയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നൂറുദ്ദീന്‍ ഫൈസി കോറോം, മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനായി പടയന്‍ മായന്‍ ഹാജി,കണ്‍വീനര്‍ കേളോത്ത് അബദുല്ല, എസ്.ബി.വി ചെയര്മാന് നൗഫല്‍ ഫൈസി, കണ്‍വീനര്‍ എന്‍.കെ മുഹമ്മദലി റഹ്മാനി, റെയിഞ്ച് റിലീഫ് കമ്മിറ്റി ഭാരവാഹികളായി കുഞ്ഞിമുഹിയുദ്ദീന് ബാഖവി ചെയര്‍മാനും, ജാഫര്‍ സഅദി കണ്‍വീനറും, സുപ്രഭാതം കോ-ഓര്‍ഡിനേറ്ററായി മുഹമ്മദലി മൗലവിയെയും, കലാവേദി കണ്‍വീനറായി കുഞ്ഞീദുട്ടി ദാരിമിയെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ എം.സി ഉമര്‍ മൗലവി സ്വാഗതവും, കെ.എ റശീദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."