തീപിടിത്തം; ഇരുനില കെട്ടിടത്തിലെ നാല് കടകള്‍ കത്തിനശിച്ചു
കാക്കനാട്: ഇരുനില കെട്ടിടത്തില്‍ പ്രവത്തിച്ചിരുന്ന കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. കാക്കനാട് പള്ളിക്കര റോഡില്‍ അത്താണിയില്‍ ഷാപ്പുപടിക്ക് സമീപത്തെ കെട്ടിടത്തിലെ നാല് കട മുറികള്ക്കാണു തീപിടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. താഴത്തെ നിലയിലെ അപ്പോള്സറിയും തൊട്ടടുത്തെ ബാറ്ററി കടയും മേല്ക്കൂരിയിലെ രണ്ട് കടകളുമാണ് കത്തിനശിച്ചത്. ഒറ്റ നിലകെട്ടിടത്തില്‍ പ്ലൈവുഡ് കൊണ്ട് പ്ലാറ്റ് ഫോം നിര്‍മിച്ചാണ് മുകളിലും താഴത്തുമായി നാല് കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മേല്‍ക്കൂര ഷീറ്റ് മേഞ്ഞതായിരുന്നു. മുകളിലത്തെ രണ്ട് മുറികളില്‍ അപ്പോള്‍സറി സാധനങ്ങളാണു സൂക്ഷിച്ചിരുന്നത്. തൊട്ടടുത്തെ വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി അപ്പോള്സറിയിലെ പഞ്ഞിയിലേക്ക് വീണതാകാം തീപിടിക്കാന്‍ കാരണമായതെന്നാണ് ഫയര്‍ഫോഴ്സ് സംശയിക്കുന്നത്. കെട്ടിടത്തിലെ പ്ലൈവുഡ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന സീലിങിലേക്ക് തീ പടര്‍ന്നത് ആളിക്കത്താനും ഇടയാക്കി.
സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റുകള്‍ ഒരു മണിക്കൂറോളം യത്നിച്ചാണു തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തിടെ ഫയര്‍ഫോഴ്സ് യൂണിറ്റില്‍ നിന്നും വെള്ളം വീണു ബാറ്ററി കടയിലെ ഒട്ടേറെ ബാറ്ററികള്‍ ഉപയോഗശൂന്യമായതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടയില്‍ അപ്പോള്‍സ്റ്ററി ജോലിക്കുള്ള ഉപകരണങ്ങള്‍, ഉരുപ്പടികള്‍, സ്പോഞ്ച്, റെക്സിന് തുണികള്‍, തുടങ്ങിയവയാണ് കത്തി നശിച്ചത്. നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
തൃക്കാക്കര ഫയര്‍സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ വി.എസ് രജ്ഞിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്മാന് വി.എസ്.വിപിന്‍, ഡ്രൈവര്‍(മെകാനിക്) സജി മാത്യു, ടി.സി.ഷാജി, ഒ.കെ.വേണു എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."