HOME
DETAILS

വിദ്യാരംഭം; കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

  
backup
October 20 2018 | 04:10 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b4%82%e0%b4%ad%e0%b4%82-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നെയ്യാറ്റിന്‍കര: വിദ്യാരംഭത്തോടനുബന്ധിച്ച് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും നൂറ് കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം, ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളി ക്ഷേത്രം, ചെങ്കല്‍ മഹാദേവര്‍ ക്ഷേത്രം, നെയ്യാറ്റിന്‍കര കൃഷ്ണ സ്വാമിക്ഷേത്രം, നെല്ലിമൂട് വസന്തകലാനിലയം, റസല്‍പുരം എസ്.എന്‍.ഡി.പി ശാഖ, ബാലരാമപുരം തലയ്‌ക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആറാലുംമൂട് ശ്രീ വിവേകാനന്ദ സുകൂള്‍, കോട്ടുകാല്‍ക്കോണം ശ്രീമുത്താരമ്മന്‍ ക്ഷേത്രം, നെല്ലിമൂട് ദേശാഭിവര്‍ധിനി ഗ്രന്ഥശാല എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ വിദ്യാരംഭത്തിന് നല്ല തിരക്കുനുഭവപ്പെട്ടു. നൂറ് കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
നെയ്യാറ്റിന്‍കര: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ മാരായമുട്ടം അക്ഷര സഹകരണ ഇന്‍ഫോസിസ് വിദ്യാരംഭം സംഘടിപ്പിച്ചു. ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
വിഴിഞ്ഞം: വിജയദശമി ദിനത്തില്‍ മഹാത്മാ അയ്യന്‍കാളിയുടെ വെങ്ങാനൂരിലെ സ്മാരകത്തില്‍ സാധുജന പരിപാലന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ചരിത്രകാരനും, പത്രപ്രവര്‍ത്തകനുമായ കന്നുകുഴി എസ്. മണി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
തിരുവനന്തപുരം: വൈകല്യബാധിതരായ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മയായ പാഡ്‌സും, നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭം നടന്നു. രാവിലെ 10ന് പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പാഡ്‌സ് രക്ഷാധികാരി എം.എസ് ഫൈസല്‍ ഖാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിയും സാഹിത്യകാരനുമായ കെ. സുദര്‍ശനന്‍, നടി ജലജ, സംഗീത സംവിധായകന്‍ ഭുവനേ് നെന്‍വീഥി എന്നിവരാണ് 50 ഓളം കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും. മാത്രമല്ല കുട്ടികളിലെ കലാവാസന വളര്‍ത്താന്‍ കീബോര്‍ഡ്, തബല, പീയോനോ തുടങ്ങിയ സംഗീതോപകരണങ്ങളിലും വിദ്യാരംഭം സംഘടിപ്പിച്ചു. കേരളത്തിലാദ്യമായാണ് വൈകല്യബാധിതരായ കുട്ടികള്‍ക്കായി വിദ്യാരംഭം സംഘടിപ്പിക്കുന്നത്. എല്ലാവര്‍വും ഈ ചടങ്ങ് സംഘടിപ്പിക്കുമെന്ന് സംഘാടകരിലൊരാളായ ജയകുമാര്‍ പറഞ്ഞു.
മംഗലുരം: തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാരംഭത്തിന് 650 ലധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനെത്തി. അക്ഷരമണ്ഡപത്തില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. ശ്രീധരന്‍ ഭദ്രദീപം കൊളുത്തി വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. തോട്ടം രാജശേഖരന്‍, ഡോ. എ. സമ്പത്ത് എം.പി, ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രൊഫ. വി. കാര്‍ത്തികേയന്‍നായര്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, വിനോദ് വൈശാഖി തുടങ്ങിയ 25 ഓളം ആചാര്യമാര്‍ കുരുന്നുകളെ ആദ്യാക്ഷരം എഴുതിപ്പിക്കാനെത്തി. ചടങ്ങിനുശേഷം മഹാകവിയുടെ പര്‍ണശാലയും ഒറ്റമുറിച്ചാവടിയും മ്യൂസിയവും സന്ദര്‍ശിച്ചു. വിദ്യാരംഭത്തിനോട് അനുബന്ധിച്ച് പുസ്തക മേളയും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago