പിടിയിലായയാള്‍ നിരപരാധിയെന്ന്
കല്‍പ്പറ്റ: പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ചെറുവള്ളി വിജയന്‍ നിരപരാധിയാണെന്ന് ഭാര്യ വി.ജി ശ്യാമള പറഞ്ഞു. കാട്ടാനക്ക് വെടിയേല്‍ക്കുന്ന ദിവസം ഭര്‍ത്താവ് വീട്ടില്‍ തന്നെയുണ്ടായിരുന്നു. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് കൊണ്ടാണ് തന്റെ ഭര്‍ത്താവിനെ പ്രതിയാക്കിയത്. മറ്റ് പ്രതികളെ ക്രൂരമായി മര്‍ദിച്ച് പേര് പറിയിക്കുകയായിരുന്നു.
രണ്ട് കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ ഒരു പ്രതികളെ പോലും പിടികൂടാന്‍ കഴിയാതെ വന്നപ്പോഴാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിജയന്റെ പേരില്‍ കള്ളക്കേസ് ചുമത്തിയിരിക്കുന്നത്. ഈ പ്രദേശത്ത് റിസോര്‍ട്ടുകള്‍ ഒന്നും ഇല്ലാതിരിക്കെയാണ് റിസോര്‍ട്ടുകളില്‍ കാട്ടിറച്ചി എത്തിക്കുന്നവരാണ് പിടിയിലായതെന്ന് പ്രചാരണം നടത്തിയത്. ഇത് യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്.
പിടികൂടിയവരെ നുണപരിശോധനക്ക് വിധേയമാക്കാതെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയാണ് ചെയ്തത്. തന്റെ ഭര്‍ത്താവ് വയലില്‍ പണിയെടുക്കുന്നതിനിടെ കെ.എസ്.ഇ.ബിയില്‍ നിങ്ങള്‍ക്കെതിരേ ഒരു പരാതിയുണ്ടെന്നും അവിടെ വന്ന് ഒരു ഒപ്പിട്ട് തരണമെന്നും പറഞ്ഞാണ് അധികൃതര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതെന്നും ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."