ആത്മസംസ്‌കരണത്തിലൂടെ മാത്രമേ ജീവിതവിജയം നേടൂ: പി.കെ.പി
പാപ്പിനിശ്ശേരി: ആത്മസംസ്‌കരണം കൊണ്ടുമാത്രമേ ജീവിതവിജയം കരസ്ഥമാക്കാന്‍ സാധിക്കൂവെന്നു സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. അകം നന്നാക്കുകയും ശരീരം പരിശുദ്ധമാക്കലുമാണ് ആത്മസംസ്‌കരണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റി പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച ജില്ലാതല തസ്‌കിയത്ത് ക്യാംപും റമദാന്‍ ഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ.പി.
മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. അറബ് കള്‍ച്ചറല്‍ ലീഗ് ഏഷ്യന്‍ ചാപ്റ്റര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. റാഫി എളമ്പാറയെ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ആദരിച്ചു. സംസ്ഥാന ഇസ്‌ലാമിക് കലാമേളയില്‍ മുഅല്ലിം കലാപ്രതിഭ മുസ്തഫ അസ്ഹരിയെ എസ്.കെ ഹംസ ഹാജി അനുമോദിച്ചു. കെ.പി.പി തങ്ങള്‍ ക്ഷേമ നിധി സഹായ വിതരണം നിര്‍വഹിച്ചു. എ.കെ അബ്ദുല്‍ബാഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് മുട്ടം, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, മഹമൂദ് കൊറ്റപ്പുറം, ഇ.കെ അഹമദ് ബാഖവി, ഷഹീര്‍ പാപ്പിനിശ്ശേരി, കെ.സി മൊയ്തു മൗലവി, സലാം ഇരിക്കൂര്‍, ഷമീര്‍ അസ്ഹരി, കെ.എസ് അലി മൗലവി, സിദ്ദീഖ് ഫൈസി, ലത്തീഫ് ഫൈസി പറമ്പായി, റഹ്മത്തുല്ല മൗലവി, മുസ്തഫ കൊട്ടില, നവാസ് ദാരിമി, നിയാസ് അസ്അദി സംസാരിച്ചു. പ്രാര്‍ഥനയ്ക്കു എ. ഉമര്‍കോയ തങ്ങള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."