ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന്, ദക്ഷിണേന്ത്യയില്‍ കനത്ത ജാഗ്രത: കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചത് 2000 പൊലിസുകാരെ
കോയമ്പത്തൂര്‍:ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 2000 പൊലിസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.
വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണെന്നാണ് പൊലിസ് പറയുന്നത് . തമിഴ്‌നാട്ടിലേക്ക് കടല്‍മാര്‍ഗം എത്തിയ ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന സൂചനയെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ പൊലിസ് പരിശോധന നടത്തി. മാടവന സ്വദേശി അബ്ദുള്‍ഖാദര്‍ റഹീമിന്റെ വീടാണ് പൊലിസ് പരിശോധിച്ചത്. സംശയകരമായ രീതിയിലുള്ള യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. 20 വര്‍ഷമായി ഗള്‍ഫിലായിരുന്ന റഹീം രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇയാളും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ഒരുമാസം മുമ്പ് ഇയാള്‍ തിരിച്ചുപോയതായും പറയുന്നു. ഗള്‍ഫില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഇയാള്‍ ആലുവയില്‍ വര്‍ക്ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ തീരദേശ പൊലിസും കോസ്റ്റ്ഗാര്‍ഡുമുള്‍പ്പെടെ രംഗത്തുണ്ട്. തീവ്രവാദസംഘടനകളുടെ സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."