HOME
DETAILS

ഉരുളിനെ അതിജീവിച്ച ഈ തുരുത്തില്‍ പ്രതീക്ഷയുടെ പച്ചപ്പുണ്ട്; എങ്കിലും...

  
backup
August 24 2019 | 21:08 PM

survived-land-from-landslide

 

ഇസ്മാഈല്‍ അരിമ്പ്ര


മലപ്പുറം: പ്രതീക്ഷയുടെ പച്ചത്തുരുത്ത് കവളപ്പാറയില്‍ ഇപ്പോഴും ബാക്കിയുണ്ട്. അവിടെ കുടില്‍കെട്ടി താമസിച്ച പതിനേഴു പേരുടെ വീടും സ്ഥലവും കുടുംബവും സുരക്ഷിതമാണ്.
എങ്കിലും ഭീതി നിറഞ്ഞ ദുരന്തത്തിന്റെ നടുമുറ്റത്ത് ഇനിയെങ്ങനെ അന്തിയുറങ്ങുമെന്ന ഭയമാണ് ഇവര്‍ക്കു ബാക്കിയുള്ളത്. ഇനിയൊരു തിരിച്ചുപോക്ക് ആലോചിക്കാന്‍ ആവാത്തവിധം ഭീതിയിലാണ് ക്യാംപിലും വാടകവീടുകളിലും ബന്ധുവീടുകളിലുമായി ഇവര്‍ കഴിയുന്നത്.
നാടിനെ നടുക്കിയ ദുരന്തം നടന്ന ഓഗസ്റ്റ് എട്ടിന് കവളപ്പാറയില്‍ മല കുത്തിയൊലിച്ചു വന്നപ്പോഴാണ് ഇവരുടെ താമസസ്ഥാനം ഒരു തുരുത്തായി മാറിയത്. മുത്തപ്പന്‍മല കുത്തനെ പൊട്ടിയൊഴുകി താഴ്ഭാഗത്ത് രണ്ടു ചേരികളായി തിരിയുകയായിരുന്നു. അതിനു നടുവിലായാണ് പച്ചപുതച്ചു നിന്ന ഇവരുടെ തുരുത്ത് അവശേഷിച്ചത്.
ഇരുഭാഗത്തും പാറക്കൂട്ടവും മണ്ണും ചളിയും ഉഴുതുമറിച്ചു. ഇവിടെയാണ് ഉമ്മര്‍കോയ, സന്ദീപ്, ബിരിയുമ്മ, സുകുമാരന്‍, സുനില്‍, കൃഷ്ണന്‍, ചക്കി, അയ്യപ്പന്‍, അജയന്‍, പ്രമോദ്, ശാന്ത, പ്രകാശന്‍, കൃഷ്ണന്‍കുട്ടി, ജാനു, സന്ദീപ് എന്നിവരുടെ വീട്. തൊട്ടടുത്ത തുരുത്തിലായി വിനേഷിന്റെ വീടും. ഇവരുടെ വീടുകളും സ്ഥലവും കുടുംബാംഗങ്ങളും സുരക്ഷിതരാണ്.
മീറ്ററുകള്‍ക്കപ്പുറത്തെ ഉരുള്‍പൊട്ടിയൊലിച്ച മണ്ണിനോടു ചേര്‍ന്നു പച്ചപ്പോടെ നിലനില്‍ക്കുകയാണ് ഈ തുരുത്ത്. ചുറ്റുഭാഗം ഉരുളെടുത്തു തിരിച്ചറിയാനാവാത്ത വിധമാണെങ്കിലും ഇവിടുത്തെ വീടുകളും പരിസരവും ഇപ്പോഴും നിലവിലുണ്ട്.
സ്വന്തം വീടുകളില്‍നിന്നു മാറിത്താമസിക്കുന്നതിലുള്ള മനപ്രയാസമുണ്ടെങ്കിലും ഇതേ സ്ഥലത്തേക്കുള്ള തിരിച്ചുവരവിനു മിക്കവര്‍ക്കും താല്‍പ്പര്യമില്ല. ഇവിടേക്കുള്ള ഗതാഗതമാര്‍ഗവും ഇല്ലാതായിട്ടുണ്ട്.
ഈ സ്ഥലത്തിനു പകരം മറ്റൊരു സൗകര്യപ്രദമായ സ്ഥലത്ത് വീട് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണമെന്ന പ്രതീക്ഷയിലാണിവര്‍. കവളപ്പാറയിലും പരിസരത്തും മാത്രമായി 244 വീടുകളാണ് പൂര്‍ണമായോ ഭാഗികമായോ ഉരുള്‍പൊട്ടലില്‍ തകര്‍ച്ചയുണ്ടായത്. ഇതില്‍ 75 വീടുകള്‍ താമസയോഗ്യമല്ലെന്നാണ് പ്രാഥമിക നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago