HOME
DETAILS
MAL
കുടിവെള്ള പദ്ധതികള്‍ക്ക് ഒറ്റത്തവണ പാക്കേജ് അനുവദിക്കണമെന്നു കേരളം
backup
June 08 2017 | 00:06 AM
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ കുടിവെള്ള പരിപാടി(എന്‍.ആര്‍.ഡബ്ല്യു.പി)ക്കു കീഴില്‍ സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി നടപ്പാക്കിവരുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിനു കൈമാറി. 500 കോടിയെങ്കിലും കേന്ദ്ര വിഹിതമായി ലഭിക്കാതെ പദ്ധതി പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയാണെന്ന് ബോധ്യപ്പെടുത്തിയതായും മാത്യു ടി. തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."