തൊഴില്‍മേഖലയില്‍ സ്ത്രീ പങ്കാളിത്തം അഞ്ച് വര്‍ഷത്തിനിടെ വര്‍ധിച്ചത് 2.6 ശതമാനം
ജിദ്ദ: സഊദിയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സ്ഥാനം വളരെ കുറവെന്ന് റിപ്പോര്‍ട്ട്. 2011 മുതല്‍ സ്ത്രീകളുടെ എണ്ണത്തില്‍ വളരെ സാവധാനത്തിലുള്ള വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിദായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോവര്ക്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
സാമ്പത്തിക മേഖലയില്‍ വനിതകളുടെ പ്രാതിനിധ്യം 17.3 ശതമാനം മാത്രമാണ്. 2011ല്‍ ഇത് 14.4 ശതമാനമായിരുന്നു. വളരെ കുറഞ്ഞ വര്‍ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.
സഊദിയില്‍ തൊഴില്‍ മേഖലയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ഗ്ലോവര്ക്ക് വ്യക്തമാക്കുന്നത്. ഒറ്റരാത്രികൊണ്ട് ഇതിന് മാറ്റം വരുത്താനാവില്ലെന്ന കാര്യം വ്യക്തമാണെന്നും സെല്ലാ നെറ്റുവര്‍ക്ക് സ്ഥാപകകൂടിയായ ഷഹദ് അത്തര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."