കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരേ എറണാകുളം പനമ്പള്ളി നഗറിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ട്രേഡ് യൂനിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍(ടി.യു.സി.സി) കേരള കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 9.30ന് ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റാം മോഹന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രൂക്ഷമായ വിലക്കയറ്റം ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. അന്താരാഷ്ട്രാ മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വില ചരിത്രത്തില്‍ ആദ്യമായി ഏറ്റവും താഴ്ന്ന് നില്‍ക്കുമ്പോഴാണ് പെട്രോളിയം ഉല്പന്നങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്മേല് കേന്ദ്രം 29.69 രൂപയും സംസ്ഥാനം 17.44 രൂപയും നികുതിയായി പിഴിഞ്ഞെടുക്കുന്നുണ്ടെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കളത്തില്‍ വിജയന്, ജനറല്‍ സെക്രട്ടറി ടി.എന്‍ രാജന്, അഡ്വ. സാം ഐസക്, ബൈജു മേനാച്ചേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."