കൊങ്കണ്‍ പാതയിലെ ഗതാഗതം വൈകും
മംഗളൂരു: ദക്ഷിണ കന്നട ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷകര്‍ ഇന്നുമുതല്‍ മൂന്ന് ദിവസേത്തക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരേദശ മേഖലകളിലെ മംഗളൂരു, ഉഡുപ്പി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഇതോടെ കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇനിയും വൈകുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിനടുത്ത കുലശേഖരത്ത് കൊങ്കണ്‍ റെയില്‍പാതയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കേരളത്തില്‍നിന്നും മംഗളൂരുവില്‍നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ ഭാഗികമായി തടസപ്പെടുകയും ചില ട്രെയിന്‍ സര്‍വിസുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചെയ്തിരുന്നു. കേരളത്തില്‍നിന്ന് നിത്യ സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ പാലക്കാട് ഈറോഡ് വഴി തിരിച്ചു വിട്ടാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."