വടക്കാഞ്ചേരി പട്ടണത്തെ തസ്ക്കരന്മാരില് നിന്ന് രക്ഷിക്കാന്‍ കര്‍മപദ്ധതി
വടക്കാഞ്ചേരി: പട്ടണത്തില്‍ അനുദിനം വര്‍ധിച്ച് വരുന്ന മോഷണങ്ങള്‍ ഇല്ലാതാക്കാന്‍ പൊലിസും വ്യാപാരികളും കൈകോര്‍ക്കുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഇതിനു വേണ്ടി കര്‍മപദ്ധതി തയാറാക്കി. സുരക്ഷാ സംവിധാനങ്ങളേക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വ്യാപാര ഭവനില്‍ നടന്ന പരിപാടി ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.
മേഖലയില്‍ രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്ന മോഷണ പരമ്പരയ്ക്ക് തടയിടാന്‍ വേണ്ടി നാലു സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ യോഗത്തില്‍ ധാരണയായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത്ത് മല്ലയ്യ അധ്യക്ഷനായി. സുരക്ഷാ ജീവനക്കാര്‍ക്കുള്ള വേതനം വ്യാപാരികള്‍ നല്‍കുന്നതിനുള്ള തീരുമാനം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അജിത്ത് മല്ലയ്യ പറഞ്ഞു. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി പൊലിസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന പ്രകാരം വ്യാപാരികള്‍ സി.സി.ടി.വി കാമറ റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കുന്ന രീതിയില്‍ സ്ഥാപിച്ചു തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. എ.എസ്.ഐ രാജേന്ദ്രന്, പി.എന്‍ ഗോകുലന്, വാപ്പുട്ടി, ഷംസുദ്ധീന്, സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."