HOME
DETAILS
MAL
ചര്‍ച്ചക്ക് ഐക്യപ്പെട്ട് നിയമസഭ കാന്റീനില്‍ ബീഫ് റോസ്റ്റും
backup
June 08 2017 | 06:06 AM
തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദ വിജ്ഞാപനം ചര്‍ച്ച ചെയ്യുന്ന ഇന്ന് ചര്‍ച്ചക്ക് ഐക്യപ്പെട്ട് നിയമസഭ കാന്റീനില്‍ ബീഫ് റോസ്റ്റും.കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്ന ദിവസം തന്നെ കാന്റീനില്‍ സപെഷ്യല്‍ വിഭവമായിട്ടാണ് ബീഫ് റോസ്റ്റ് തയാറാക്കിയത്.
രാവിലെ തന്നെ കാന്റീനിലെത്തിയവര്ക്ക് കാണാനായത് 'ഇന്ന് ബീഫ് റോസ്റ്റ് ഉണ്ടായിരിക്കും' എന്ന നോട്ടീസാണ്.
നിയമസഭാ സമ്മേളനത്തിനെത്തിയ എം.എല്‍.എമാരെല്ലാം രാവിലെ തന്നെ ബീഫ് റോസ്റ്റും കഴിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
സഭയിലെ ചൂടേറിയ ചര്ച്ചക്കനുസരിച്ച് ചൂടുള്ള ബീഫൊരുക്കി വ്യത്യസ്തരാവുകയായിരുന്നു നിയമസഭാ കാന്റീനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."