ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നടപടി വേണം
മലപ്പുറം: പച്ചക്കറികള്‍ക്കും കോഴി, മത്സ്യം എന്നിവയ്ക്കും ഗണ്യമായി വില കുറഞ്ഞിട്ടും ഹോട്ടല്‍ നടത്തിപ്പുകാര്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വില കുറക്കാന്‍ തയാറാകാത്തതില്‍ പീപ്പിള്‍സ് മൂവ്മെന്റ് എഗൈന്‍സ്റ്റ് കറപ്ഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം അപലപിച്ചു. പച്ചക്കറികള്‍ക്കും മറ്റും വില വര്‍ധിച്ചുവെന്ന കാരണം പറഞ്ഞ് മിക്ക ഹോട്ടലുകളും 30 മുതല്‍ 80 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരുന്നത്. കൂട്ടിയ വില കുറക്കാന്‍ ഹോട്ടല്‍ ഉടമകള്‍ തയാറാകുന്നുമില്ല. ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഉടന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മായം ചേര്‍ത്ത് ഭക്ഷണ സാധനങ്ങള്‍ വില്ക്കുന്നവരെ കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.എ.സി ജില്ലാ കൗണ്‍സില്‍ ചെയര്മാന് കുരുണിയന് നജീബ് അധ്യക്ഷനായി. അഡ്വ. കെ. ഷംസുദ്ദീന്, ഡോ. പി.പി സുരേഷ് കുമാര്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, എം.വി സലാം പറവണ്ണ, അഷ്റഫ് കുന്നത്ത്, അഡ്വ. നിസാര്‍ അഹമ്മദ്, ഡോ. ശശിധരന്, ടി.പി മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."