സരിതയുടെ പരാതി: എസ്.പി അബ്ദുല്‍ കരീം അന്വേഷിക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. അന്വേഷണ ചുമതല കോഴിക്കോട് ക്രൈബ്രാഞ്ച് എസ്.പി അബ്ദുല്ർ കരീമിനാണ്. ടീം സോളാര്‍ ഉടമയായ സരിതയുടെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എം പിയുമായ കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. സോളാര്‍ കമ്മീഷന് ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവനായ എ.ഡി.ജി.പി അനില്‍ കാന്തിന് ഒരാഴ്ച മുന്‍പ് നല്‍കിയത്. ഈ പരാതികളില്‍ വൈകാതെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."