സഊദിയില്‍ ആരോഗ്യമേഖലയിലെ പരാതി 37 ശതമാനം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സഊദിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ 37 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. രോഗികളും അവരുടെ കുടുംബങ്ങളും നല്‍കിയ പരാതിയിലാണ് ഇത്രയും വലിയ വര്‍ധന. രാജ്യത്ത് നിലനില്‍ക്കുന്ന 22ഓളം ലീഗല്‍ ഹെല്‍ത്ത് കമ്മിറ്റികളാണ് ഈ കേസുകള്‍ പരിഗണിക്കുക. നിലവില്‍ 1097 കേസുകളില്‍ വിധി പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ലീഗല്‍ ഹെല്‍ത്ത് കമ്മിറ്റി 4282 സെക്ഷനുകളാണ് വിളിച്ചു ചേര്‍ത്തത്. ഇതില്‍ 557 വിധികള്‍ ഹെല്‍ത്ത് മിനിസ്ട്രിക്കെതിരെയും 437എണ്ണം സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും പുറപ്പെടുവിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഹെല്‍ത്ത് പ്രാക്ടീഷണേഴ്‌സിനെതിരെ ഏഴ് വിധികളാണ് പുറപ്പെടുവിച്ചത്. 75 വിധികള്‍ മിലിറ്ററി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയും 21 എണ്ണം മറ്റ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ജോലിക്കാര്‍ക്കെതിരെയും ആണ്.
മെഡിക്കല്‍ കുറ്റങ്ങളുടെ ആരോപണത്തില്‍ 0.7 ശതമാനം ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കമ്മിറ്റി കണ്ടെത്തി. പരാതിക്കാരുടെ എണ്ണം 1097 ആയിട്ടുണ്ട്. ഇതില്‍ 127പേര്‍ പ്രവാസികളാണ്. എതിര്‍ഭാഗത്തിന്റെ ഏണ്ണമാകട്ടെ 2166 ആണ്. ഇതില്‍ 440 പേര്‍ സൗദി വംശജരും 1726 പേര്‍ പ്രവാസികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."