വെസ്റ്റ് എളേരി പഞ്ചായത്ത് ഇനി പ്ലാസ്റ്റിക് മുക്തം
കുന്നുംകൈ: ഹരിത കേരളം മിഷന് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് വെസ്റ്റ് എളേരി പഞ്ചായത്തില്‍ 'ക്ലീന്‍ വെസ്റ്റ് എളേരി'ക്ക് തുടക്കമായി. പ്ലാസ്റ്റിക് മാലിന്യം പെരുകുന്നത് ഒഴിവാക്കാനും ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുവാനുമാണ് പദ്ധതി.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ നാടിനെ വൃത്തിയും വെടിപ്പുമുള്ള ഇടങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി നവംബര്‍ ആദ്യവാരത്തില്‍ പഞ്ചായത്തില്‍ രൂപീകരിച്ച ഹരിതസേനയുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് ഉല്പന്നങ്ങള് ശേഖരിക്കും.
അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങള് കഴുകിയുണക്കി ഹരിതസേനയെ ഏല്പിക്കണം. നേരത്തെ പഞ്ചായത്തിലെ 8000ലേറെ വരുന്ന വീടുകളില്‍ ഓരോ തുണിസഞ്ചി എത്തിച്ചു നല്കി പ്ലാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനു വ്യാപാര സംഘടനകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."