HOME
DETAILS

ലങ്ക വീണു; കിവീസിന് ഇന്നിങ്‌സ് ജയം

  
backup
August 26 2019 | 17:08 PM

%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%81-%e0%b4%95%e0%b4%bf%e0%b4%b5%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf

 

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 65 റണ്‍സിനുമാണ് കിവീസ് വിജയിച്ചത്. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര സമനിലയിലായി. നേരത്തേ നടന്ന ആദ്യ ടെസ്റ്റ് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ ശ്രീലങ്ക: 244, 122. ന്യൂസിലന്‍ഡ്: ആറിന് 431 ഡിക്ലയേര്‍ഡ്. ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 154 റണ്‍സെടുത്ത ടോം ലഥാമാണ് കളിയിലെ താരം.


രണ്ട് ഇന്നിങ്‌സിലും ലങ്കയ്ക്ക് ആളിക്കത്താന്‍ അവസരം നല്‍കാതെയാണ് കിവീസ് പിടിച്ചുകെട്ടിയത്. ഫാസ്റ്റ് ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇന്നലെ ന്യൂസിലന്‍ഡ് നേടിയ 187 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്ക 122 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം പങ്കിട്ട ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, അജാസ് പട്ടേല്‍, സമര്‍വില്ലി എന്നിവരാണ് ന്യൂസിലന്‍ഡിന് ആവേശ ജയമൊരുക്കിയത്.
ലീഡ് വഴങ്ങിയ ക്ഷീണത്തിലിറങ്ങിയ ലങ്കന്‍ നിരയില്‍ നിരോഷന്‍ ഡിക്‌വെല്ലയ്ക്ക് (51) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഡിക്‌വെല്ലയെ കൂടാതെ മൂന്ന് പേര്‍ക്കാണ് രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞത്. ഓപ്പണിങില്‍നിന്ന് മധ്യനിരയിലേക്ക് കരുണരത്‌നയെ മാറ്റിയത് തെറ്റായ തീരുമാനമായിരുന്നു.

21 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഓപ്പണര്‍മാരായി ഇറങ്ങിയ ലഹിരു തിരുമന്നെയും കുശാല്‍ പെരേരയും സംപൂജ്യരായി മടങ്ങി. ഏയ്ഞ്ചലോ മാത്യൂസ് (7), ധനഞ്ജയ ഡി സില്‍വ (1) എന്നിവര്‍ നിരാശപ്പെടുത്തി.
നേരത്തേ ടോം ലഥാമിന്റേയും ബി.ജെ വാട്ട്‌ലിങിന്റേയും (102*) കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റേയും(83) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ ഒരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago