പതിനൊന്ന് ജീവനക്കാര്‍ക്ക് പനിബാധ; കക്കാട്ട് പെട്രോള്‍ പമ്പ് അടച്ചു
തിരൂരങ്ങാടി: ഡെങ്കി എന്ന് സംശയം. ജീവനക്കാര്‍ക്ക് പനിബാധിച്ചതിനാല്‍ പെട്രോള്‍ പമ്പിലെ ഇന്ധനവിതരണം നിര്‍ത്തിവച്ചു. ദേശീയപാത കക്കാട്ടെ പമ്പാണ് ജീവനക്കാരായ പതിനൊന്നുപേര്‍ക്ക് പനിബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അടച്ചത്. കാലത്ത് തുറന്നുപ്രവര്ത്തിച്ചിരുന്നെങ്കിലും പനി മൂര്‍ഛിച്ചതോടെ പമ്പ് അടക്കുകയും ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തിരൂരങ്ങാടി താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നിയൂര്‍, എ.ആര് നഗര്‍, തെന്നല, തിരൂരങ്ങാടി ഭാഗങ്ങളില്‍ നിന്നായി ഇന്നലെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഒന്‍പത് പേരെ പ്രവേശിപ്പിച്ചു. കൂടാതെ കക്കാട്ട് ഇന്നലെ ഏഴോളം ആളുകളിലും പനി കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ ഡെങ്കിയുള്ളതായാണ് സൂചന. ഈയിടെയായി നിരവധി പേര്‍ക്ക് പനി പിടിപെടുകയും പലരിലും ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."