അംഗീകൃത സ്‌കൂളുകളെയും വിദ്യാര്‍ഥികളേയും ഒഴിവാക്കിയതില്‍ പ്രതിക്ഷേധം
എരുമപ്പെട്ടി: ആദരവ് 2016 അനുമോദന ചടങ്ങില്‍ നിന്നും അംഗീക്യത സ്‌കൂളുകളെയും വിദ്യാര്‍ഥികളേയും ഒഴിവാക്കിയ ജില്ലാ പഞ്ചായത്തിന്റെ നടപടിയില്‍ കേരള റെക്കഗനൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ നിന്നാണ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്തിയിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ഭൂഷണമല്ലെന്നും ഏത് തലത്തിലായാലും വിദ്യാര്‍ഥികള്‍ സമന്‍മാരാണെന്നും തുടര്‍ന്നെങ്കിലും ഉന്നത വിജയം കൈവരിക്കുന്ന സ്ഥാപനങ്ങളേയും പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന തീരുമാനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഫാ. സോളമന്‍ ഒ. ഐ.സി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍.എം ബഷീര്‍, അഡ്വ.ആര്‍.വി മനോജ്,നാരായണന്‍ കുട്ടി മാസ്റ്റര്‍, എ.എ ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."