കേരളത്തിന്റെ ശാപമാണ് ബി.ജെ.പി: എ.കെ ബാലന്‍
കോഴിക്കോട്: ബി.ജെ.പി കേരളത്തിന് ശാപമായി മാറിയെന്ന് മന്ത്രി എ.കെ ബാലന്‍. ഇടതിനുള്ള ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക് എതിരെ തിരിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇതിനാലാണ് ശബരിമലയില്‍ അവര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ ഇടപെടല്‍ പാര്‍ട്ടിയും സര്‍ക്കാരും നടത്തും. ഇത് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കേരളം വിവേകാനന്ദന്‍ സൂചിപ്പിച്ചപ്പോലെ ഭ്രാന്താലയമായി മാറും. ശബരിമല വിഷയത്തില്‍ യുവതീപ്രവശനം തത്വത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും അംഗീകരിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ മുന്നില്‍ പോലും ഒരാളും അഭിപ്രായം പറഞ്ഞിരുന്നില്ല. ഇതിനാലാണ് സര്‍ക്കാര്‍ ആ സമയത്ത് ഒരു അഭിപ്രായവും പറയാതിരുന്നത്.
ഭരണഘടനാപരമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഒരു വിശ്വാസിയെയും വ്രണപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."