ലൈംഗിക പീഡനം: കുട്ടികളോട് മാപ്പുപറഞ്ഞ് ആസ്‌ത്രേലിയ
മെല്‍ബണ്‍: ലൈംഗിക പീഡനത്തിനും ചൂഷണത്തിനുമിരയായ കുട്ടികളോട് മാപ്പ് പറഞ്ഞ് ആസ്‌ത്രേലിയ. പീഡനത്തിന് ഇരയായ കുട്ടികളോട് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് മാപ്പ് പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം കേള്‍ക്കാനായി തലസ്ഥാനമായ കാന്‍ബറയില്‍ ഇന്നലെ നൂറുകണക്കിന് പേര്‍ ഒരുമിച്ചുകൂടിയിരുന്നു. ഇന്ന് നമ്മള്‍ ഒടുവില്‍ കുട്ടികളുടെ നിശബ്ദമാക്കപ്പെട്ട നിലവിളികള്‍ അഭിമുഖീകരിക്കുന്നുവെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ഉപേക്ഷക്കപ്പെട്ട അവര്‍ക്കുമുന്നില്‍ ശിരസ് കുനിക്കുന്നു, അവരോട് നമുക്ക് മാപ്പ് ചോദിക്കാം. എന്തുകൊണ്ടാണ് നമ്മള്‍ ആ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കരച്ചില്‍ ഇതുവരെ അവഗണിച്ചത്?
എന്തുകൊണ്ടാണ് നമ്മുടെ നീതിന്യായവ്യവസ്ഥ അനീതിക്കെതിരേ കണ്ണടച്ചത്? എന്തുകൊണ്ടാണ് പ്രതികരിക്കാന്‍ നാമിത്ര വൈകിയത്? ഒരു ഇര എന്നോടു പറഞ്ഞു, വിദേശിയായൊരു ശത്രുവല്ല ഇതു ചെയ്തത്. ആസ്‌ത്രേലിയക്കാരോട് ഇതു ചെയ്തത് ആസ്‌ത്രേലിയക്കാര്‍ തന്നെയാണ് നമുക്കിടയിലുള്ള ശത്രുക്കള്‍.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം പാര്‍ലമെന്റ് അംഗങ്ങള്‍ ഒരു മിനുട്ട് എഴുന്നേറ്റുനിന്ന് നടപടിക്കു പിന്തുണയറിയിച്ചു.
അഞ്ചു വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് നടപടി. ഏറെ ദശകങ്ങളായി രാജ്യത്തു ലൈംഗിക ചൂഷണത്തിന് ഇരയായ പതിനായിരക്കണക്കിനു കുട്ടികളുണ്ടെന്നാണ് കണക്ക്.
പള്ളികളും സ്‌കൂളുകളും സ്‌പോര്‍ട്‌സ് ക്ലബുകളുമടക്കമുള്ള സ്ഥാപനങ്ങളില്‍ ചൂഷണത്തിന് ഇരകളായ 8000 ലേറെ കുട്ടികളുടെ മൊഴിയെടുത്തു നടത്തിയ അന്വേഷണം കഴിഞ്ഞ ഡിസംബറിലാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."