കോടതി വിധിയെ തുടര്‍ന്ന് വസ്തു തഹസില്‍ദാരുടെ നേതൃത്വത്തില്‍ അളന്നു
കാട്ടാക്കട: കോടതി വിധിയെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട വസ്തു തഹസില്‍ദാരുടെ നേതൃത്വത്തില്‍ അളന്നു.
എന്നാല്‍ കോടതിവിധിയില്‍ പറയുന്ന സര്‍വേ നമ്പരും പരാതിക്കാര്‍ ഉടമസ്ഥാവകാശം പറയുന്ന സര്‍വേ നമ്പരും ഒന്നാണെന്നും വാദിയായ ഇസ്മായില്‍ കണ്ണ് സമ്പാദിച്ച കോടതി വിധി ഇതേ വസ്തുവില്‍ തന്നെയാണ് നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത് എന്നും കാട്ടാക്കട തഹസീല്‍ദാര്‍ കലാധര കുമാര്‍ പറഞ്ഞു.
കാട്ടാക്കട മേച്ചിറ സ്വദേശി രാജന്‍ കുമാരി എന്നിവരും കുടുംബവുമാണ് കോടതി വിധിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട് ചൊവ്വാഴ്ച കുളത്തുമ്മല്‍ വില്ലേജ് ഓഫിസില്‍ താമസമാക്കിയത്. ഇതിനെ തുടര്‍ന്ന്സ്ഥലത്തെത്തിയ സബ് കലക്ടര്‍ ദിവ്യ.എസ്.അയ്യരും ബി.ജെ. പി.നേതാക്കളും കുടുംബവുമായി നടന്ന ചര്‍ച്ചയില്‍ പൊളിച്ചു നീക്കിയ കെട്ടിടം കോടതി വിധിയില്‍ പറയുന്ന സര്‍വേ നമ്പരില്‍ പെട്ടതല്ലെന്ന് അറിയിച്ചു.
തങ്ങള്‍ക്ക് കൈവശാവകാശ രേഖകള്‍ പ്രകാരമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി തരണമെന്നും അല്ലാതെ വില്ലേജ് ഓഫിസില്‍ നിന്നും ഇറങ്ങില്ലെന്നും കുടുംബം പറഞ്ഞിരുന്നു .
ചര്‍ച്ചകള്‍ക്കൊടുവില്‍ സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനും പ്രശ്‌നം പരിഹരിക്കാനും ഭൂമി വീണ്ടും അളന്നു തിട്ടപ്പെടുത്താന്‍ സബ് കളക്ടര്‍ കാട്ടാക്കട തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിരുന്നത് .ഇ.അഡിഷണല്‍ തഹസില്‍ദാര്‍ മറ്റു റവന്യു ഉദ്യോഗസ്ഥര്‍, പ്രാദേശിക നേതാക്കള്‍ നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സര്‍വേ നടത്തിയത്.
അതെ സമയം കുടി ഒഴിപ്പിക്കപ്പെട്ടവര്‍ ഇപ്പോഴും പൊലിസ് സംരക്ഷണയില്‍ കുളത്തുമ്മല്‍ വില്ലേജ് ഓഫിസില്‍ താമസിക്കുകയാണ്. ഇവരുടെ കാര്യത്തില്‍ മറ്റു തീരുമാനങ്ങള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല. പുലയനാര്‍ കോട്ടയിലെ കേന്ദ്രത്തില്‍ കുടുംബത്തിന് താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന് സബ് കളക്ടര്‍ അറിയിച്ചെങ്കിലും അതവഗണിച്ചാണ് കുടുംബം ഇവിടെ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."