ടെക്‌നോപാര്‍ക്കില്‍ കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം വനിതാ ടെക്കികളാണ് പ്രതിഷേധ രംഗത്ത്
കഠിനംകുളം: പുതിയ ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തോടെ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് ക്ലബ്ബ് ഹൗസില്‍ കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം പുരോഗമിക്കുന്നു.
പാര്‍ലര്‍ തുടങ്ങാന്‍ എക്‌സൈസിന്റെ അനുമതി മാത്രം മതിയെന്നിരിക്കേ എത്രയും വേഗം ഇത് നടപ്പിലാക്കാനുള്ള കഠിനാധ്വാനത്തിലാണ് കെ. ടി.ഡി.സി. എന്നാല്‍ ഇതിനെതിരേ അണിയറയില്‍ പ്രതിഷേധം പടരുകയാണ്.
സജീവമായുള്ളത്. നിലവില്‍ കെ.ടി.ഡി.സി 3000 ചതുരശ്ര അടിയില്‍ ക്ലബ്ബ് ഹൗസില്‍ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭക്ഷണശാലകഴിഞ്ഞ ജനുവരി മാസത്തിലാണ് തുടക്കം കുറിച്ചത്.
അന്ന് മുതല്‍ ഭക്ഷണശാലക്ക് ചേര്‍ന്ന് ബിയര്‍ പാര്‍ലര്‍ തുടങ്ങാനായി കെ.ടി.ഡി.സി ആവുന്നത് പോലെ ശ്രമം തുടങ്ങിയതാണ്. എന്നാല്‍ ഇതിനെതിരേ തിരുവനന്തപുരം നഗരസഭ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ബിയര്‍ പാര്‍ലറിനുള്ള അംഗീകാരം നിഷേധിക്കുകയും ചെയ്യ്തിരുന്നു.
ഇതിനെ ചൊല്ലി നഗരസഭയും കെ.ടി.ഡി.സിയും കടുത്ത പോരിലായിരിക്കേയാണ് മദ്യശാപ്പുകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം വേണ്ടെന്ന ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഇതോടെയാണ് ടെക്‌നോപാര്‍ക്ക് ക്ലബ്ബില്‍ ബിയര്‍ പാര്‍ലര്‍ തുടങ്ങുന്നതിന് തയ്യാറെടുത്ത് വരുന്നത്. ഇത് നഗരസഭയ്ക്ക് തിരിച്ചടിയായിരിക്കേയാണ്. എക്‌സൈസിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ നടപടികള്‍ ഏറെ കുറേ പൂര്‍ത്തിയായിട്ടുണ്ട്.
പാര്‍ലര്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്നും പുറകോട്ട് പോകില്ലന്ന വിവരങ്ങളാണ് അറിയുന്നത്. 24 മണിക്കും പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ക്കില്‍ അധികവും സ്ത്രീ ടെക്കികളാണ് ജോലി നോക്കുന്നത്.ഈ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ കാരണമാണ് നഗരസഭ ബിയര്‍ പാര്‍ലര്‍ തുടങ്ങുന്നതിനെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടത്.
കഴക്കൂട്ടത്ത് ഏറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ബിയര്‍ പാര്‍ലര്‍ ഒരുമാസം മുന്‍പ് സുപ്രിം കോടതി ഉത്തരവ് പ്രകാരം അടച്ച് പൂട്ടി. അതേ പോലെ അതിന് മുന്നിലുള്ള വിദേശമദ്യശാപ്പും പൂട്ടിയിരുന്നു.
പൊലിസ് സ്റ്റേഷന് മുന്നിലായിരുന്നു ഈ രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. എന്നിട്ട് പോലും ദിവസവും ഇവിടെ സാമൂഹിക വിരുദ്ധരുടെയും ഗുണ്ടകളുടെയും ആക്രമണം പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ടെക്‌നോപാര്‍ക്ക് വളപ്പില്‍ ബിയര്‍ പാര്‍ലര്‍ തുടങ്ങിയാല്‍ ക്രമസമാധാനനില മോശമാകുന്ന കാര്യത്തില്‍ സംശയമില്ല.
ബന്ധിപ്പട്ടവര്‍ ഇതിനെതിരേ യുക്തമായ തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരും ടെക്കികളും പാര്‍ക്കിലെ വിവിധ സംഘടനകളും ആവിശ്യപ്പെടുന്നത്. ഇതിനെ മറികടന്ന് ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയാല്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് ലോബികളുടെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."