HOME
DETAILS

റാഫേല്‍ ഇടപാട് പ്രധാനമന്ത്രി നേരിട്ട് നടത്തിയ അഴിമതിയെന്ന് സി.പി.ഐ

  
backup
October 23 2018 | 04:10 AM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d

കോഴിക്കോട്: റാഫേല്‍ ഇടപാട് പ്രധാനമന്ത്രി നേരിട്ടു നടത്തിയ അഴിമതിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓരോ ദിവസം കഴിയുംതോറും ഭരണകൂട പങ്കാളിത്തവും താല്‍പര്യവും റാഫേല്‍ ഇടപാടില്‍ വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സി.പി.ഐ സംഘടിപ്പിച്ച റാഫേല്‍ അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അഴിമതിയുടെ ഫലം തെരഞ്ഞെടുപ്പിലൂടെ ഏറ്റുവാങ്ങിയത് ബി.ജെ.പിയാണ്. ടു ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ഇപ്പോള്‍ റഫേല്‍ അഴിമതി എന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ്.
യുദ്ധവിമാനം വാങ്ങുന്നതിലെ അഴിമതി എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്തും ആരോപിക്കപ്പെട്ടിരുന്നു. 126 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് യു.പി.എ സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയുമായി കരാറുണ്ടാക്കിയപ്പോള്‍ 18 എണ്ണം നേരിട്ടു നല്‍കുകയും 126 എണ്ണം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്കല്‍സില്‍ നിന്ന് നിര്‍മിച്ചുനല്‍കുന്നതിനുമായിരുന്നു തീരുമാനിച്ചിരുന്നത്. അന്നു 126 വിമാനങ്ങള്‍ക്ക് 58,000 കോടി രൂപയായിരുന്നു നീക്കിവച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് 36 വിമാനം വാങ്ങാന്‍ 58,000 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കുകയാണു ചെയ്തത്. അതാവട്ടെ അനില്‍ അംബാനിയുടെ സ്ഥാപനമാണെന്നും വ്യക്തമായിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്കല്‍സിനെ നോക്കുകുത്തിയാക്കിയാണു മോദി സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇതില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ബി.ജെ.പി മുന്നണി ഒഴികെ എല്ലാവരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന പരിപാടിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ അധ്യക്ഷനായി. പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. പി. വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ എം.എല്‍.എ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago