'എന്നെ കുടുക്കിയത് മലയാളികളായ പെണ്‍വാണിഭ സംഘം,ലഷ്‌കറേ ത്വയ്ബ എന്നു പറയാന്‍ പോലും അറിയില്ല' ഗൂഢാലോചന തുറന്ന് പറഞ്ഞ് റഹീം-വീഡിയോ
കൊച്ചി: ലഷ്‌കര്‍ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ ചതിയില്‍പ്പെടുത്തി കുരുക്കാന്‍ ശ്രമിച്ചത് വിദേശത്ത് പെണ്‍വാണിഭം നടത്തുന്ന മലയാളികളുള്‍പടെയുള്ള സംഘമെന്ന് റഹീം. സുപ്രഭാതത്തിനു നല്‍കിയ അഭിമുഖത്തിലാണ് റഹീം ഈ കാര്യം വ്യക്തമാക്കിയത്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ട ശേഷം പൊലീസ് റഹീമിനെ വിട്ടയക്കുകയായിരുന്നു. തിരിച്ചെത്തിയ ശേഷം കൊടുങ്ങല്ലൂരിലെ വീട്ടിലാണിപ്പോള്‍ റഹീമുള്ളത്.
തന്നെ കുടുക്കാന്‍ ശ്രമിച്ചതിന്റെ പിന്നില്‍ പെണ്‍വാണിഭത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണെന്നും അവര്‍ക്കും കുടുംബത്തിനും പ്രയാസമാവുന്നതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ തനിക്കിപ്പോള്‍ താല്‍പര്യമില്ലെന്നും അവര്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഈ സംഘത്തിന്റെ 18 ഓളം ബാറുകള്‍ ബഹറൈന്‍ സര്‍ക്കാര്‍ മരവിപ്പിച്ചെന്നും അതാണ് തന്നോട് ദേഷ്യം വര്‍ധിക്കാന്‍ കാരണമായതെന്നും ഇവര്‍ മലബാറില്‍ നിന്നുള്ളവരാണെന്നും ഒരാള്‍ തൃശൂര്‍ സ്വദേശി ആണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇവര്‍ പാക്കിസ്ഥാനി സ്വകാര്യ സി.ഐ.ഡികളെ വിട്ടാണ് തന്റെ ഫോട്ടോയും വിവരങ്ങളും കൈക്കലാക്കിയത്. താന്‍ ഇത് വരെ ശ്രിലങ്ക സന്ദര്‍ശിച്ചിട്ടില്ലന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ സ്വപ്നത്തില്‍ പോലും കണ്ടില്ലെന്നും റഹിം പറഞ്ഞു.
പൊലിസിന്റെ ഭാഗത്ത് മാന്യമായ പ്രതികരണമാണ് തനിക്ക് ലഭിച്ചെത്. മറ്റു അന്വേഷണ ഉദ്യോഗസ്ഥരും തന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകരമായതായിരുന്നുവെന്നും റഹിം സുപ്രഭാതത്തോട് പറഞ്ഞു.
ലഷ്‌കറെ ത്വയ്ബ ഭീകരരെ തമിഴ്‌നാട്ടിലേക്ക് എത്താന്‍ സഹായിച്ചെന്ന സംശയത്തിലായിരുന്നു റഹീമിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങാനായി എത്തിയ റഹീമിനെ പൊലീസ് കസറ്റഡിയില്‍ എടുക്കുകയായിരുന്നു. ആറംഗ ഭീകര സംഘത്തെ തമിഴ്‌നാട്ടിലെത്താന്‍ സഹായിച്ചത് റഹീമാണെന്നാണ് സംശയമുണ്ടായിരുന്നത്. റഹീമിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ലഷ്‌കറോ ത്വയ്ബ ഭീകരന്‍ കേരളത്തില്‍ എത്തി എന്ന നിലയിലും പ്രചരണം നടത്തിയിരുന്നു.
.
https://www.youtube.com/watch?v=O23trmJoePg&t=155s
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."