അമിത് ഷാ വന്നതിനു ശേഷം ആര്‍എസ്എസ് ആക്രമണങ്ങള്‍ വര്‍ധിച്ചെന്നു കോടിയേരി
തിരുവനന്തപുരം: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ക്കുനേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നു സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയിലെ എകെജി ഭവന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയതിനു പിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
20ല്‍ അധികം പാര്‍ട്ടി ഓഫിസുകള്‍ വിവിധ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങളാണ്. ക്രമസമാധാനം തകര്‍ന്നെന്നു സ്ഥാപിക്കാനാണ് ബിജെപി-ആര്‍എസ്എസ് ശ്രമം. കേരളത്തെ കലാപകേന്ദ്രമാക്കി മാറ്റാനാണിത്.
സിപിഐഎമ്മിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന മോഹം ഉണ്ടെങ്കില്‍ ആ മോഹം ബിജെപി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."