HOME
DETAILS

ഉമ്മ തീവ്രവാദിയല്ല, മൂന്നാഴ്ചയായി കണ്ടിട്ട്: മഹ്ബൂബ മുഫ്തിയുടെ മകള്‍ സന

  
backup
August 29 2019 | 18:08 PM

%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d

 

വേദനയുമായി 12 മണിക്കൂര്‍ നടന്ന് പ്രായംതികയാതെ പ്രസവിക്കുന്ന സാഹചര്യമാണോ സാധാരണനില?
ശ്രീനഗര്‍: സംസ്ഥാനത്തെ വിഭജിക്കുകയും അതിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നതിന് മുന്നോടിയായി മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം തടവിലാക്കിയ മുന്‍മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ കുറിച്ച് യാതൊരു വിവരവുമില്ലാതിരിക്കെ വൈകാരികമായി പ്രതികരിച്ച് അവരുടെ മകള്‍ സനാ ഇല്‍തിജ. എന്റെ ഉമ്മ തീവ്രവാദിയല്ലെന്നും ഉമ്മയെ കാണാന്‍ ഞങ്ങളെ അനുവദിക്കുന്നില്ലെന്നും മൂന്നാഴ്ചയായി ഉമ്മയെ കണ്ടിട്ടെന്നും സന പറഞ്ഞു. ഇന്ത്യാടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന.
ഓഗസ്റ്റ് അഞ്ചിന് വീട്ടുതടങ്കലിലാക്കിയപ്പോഴാണ് ഉമ്മയെ അവസാനമായി കണ്ടത്. ഇപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. വീട്ടുതടങ്കലില്‍ നില്‍ക്കെ വീണ്ടും അവരെ തടവിലിടേണ്ട ആവശ്യം എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. എന്റെ ഉമ്മ തീവ്രവാദിയല്ല. അവര്‍ മുന്‍മുഖ്യമന്ത്രിയാണ്, രണ്ട് തവണ എം.പിയായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു തീവ്രവാദിയെ പോലെയാണ് പരിഗണിക്കുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. താഴ്‌വരയില്‍ എത്ര പേരെ ഇങ്ങിനെ തടവിലിട്ടു എന്ന് അറിയില്ല. ആഗ്രയില്‍ കൊണ്ടുപോയി ജയിലിലടച്ച പിതാക്കന്‍മാരുടെയും സഹോദരങ്ങളുടെയും അവസ്ഥ എന്താണെന്ന് അറിയില്ല. അവര്‍ക്ക് എന്ത് സംഭവിച്ചോ ആവോ?- സന ചോദിച്ചു.
ഏകാന്തതടവിലാണ് ഉമ്മ കഴിയുന്നത്. മെച്ചപ്പെട്ട ആരോഗ്യമല്ല അവരുടേത്. ഉമ്മയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യവും ഉമ്മാക്ക് ലഭ്യമല്ല. തടവിലുള്ള ഉമ്മയെ കാണുന്നതിന് എന്തിനാണ് തടസം സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ല. അവരോട് ഭരണകൂടം അപമാനകരമായ രീതിയില്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ക്രിമിനലുകളോട് എന്ന പോലെയാണ് ഉമ്മയോട് പെരുമാറുന്നത്. ഏകാന്തതടവിലിട്ട് ഉമ്മയുടെ ആത്മവിശ്വാസവും ധൈര്യവും ചോര്‍ത്തിക്കളയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സന പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെ അവര്‍ ചോദ്യംചെയ്തു. സംസ്ഥാനത്ത് സാധാരണനില കൈവരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തു സാധാരണ സാഹചര്യമാണ് ഇവിടെയുള്ളത്? സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണോ ഇപ്പോഴത്തെ ഭാഷയിലുള്ള 'സാധാരണ നില' ? പ്രസവവേദനയുമായി 12 മണിക്കൂര്‍ നടന്ന ശേഷം പ്രായംതികയാത്ത ഭ്രൂണത്തെ പ്രസവിക്കുന്ന സാഹചര്യമാണോ സാധാരണ നില? ഇത്തരം ഒരവസ്ഥയാണോ കശ്മിരികള്‍ ആഗ്രഹിക്കുന്ന സാധാരണ നില? സമാധാനപരമായ പ്രതിഷേധപരിപാടികളിലൂടെ തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കാന്‍ കശ്മിരികള്‍ ആഗ്രഹിക്കുന്നു.
പക്ഷേ അതിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല- സന കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago