സര്‍വകക്ഷി യോഗത്തിന് പ്രസക്തിയില്ലെന്ന് കാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നതില്‍ പ്രസക്തിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോടതിവിധി നടപ്പിലാക്കാന്‍ താഴെ തട്ടില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ല. വേണമെങ്കില്‍ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങള്‍ കൂട്ടായി ആലോചിക്കാം. സുപ്രിംകോടതി വിധി നടപ്പിലാക്കേണ്ടെന്നു പറയുന്ന പ്രതിപക്ഷം അക്കാര്യം പരസ്യമായി പറയണമെന്ന് കാനം ആവശ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയും വിധി നടപ്പിലാക്കരുതെന്നു പറയുന്നില്ല. തന്ത്രികുടുംബവും രാജകുടുംബവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമാണ്. മറ്റുള്ളവരെക്കാള്‍ വിധി കൂടുതല്‍ ബാധകമായിട്ടുള്ളത് അവര്‍ക്കാണ്. അക്കാര്യം ഓര്‍ത്താല്‍ അവര്‍ക്ക് നല്ലതാണെന്നും കാനം പറഞ്ഞു. വിധി നടപ്പിലാക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനായാലും സി.പി.എം ഭരിക്കുന്ന കേരള സര്‍ക്കാരിനായാലും കഴിയില്ല എന്ന് എല്ലാവര്‍ക്കുമറിയാമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."