പൈലിംങ് തുടങ്ങാന്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വരണം
വിഴിഞ്ഞം:പരീക്ഷണ പൈലിംങിനെ തുടര്‍ന്ന് വീടുകള്‍ക്ക് വിള്ളലുണ്ടായി എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വാര്‍ഫ് നിര്‍മാണ പൈലിംങ് ജോലി തുടങ്ങാന്‍ വൈകും.
പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടേ പൈലിംങ് തുങ്ങാന്‍ കഴിയൂ എന്നാണ് അറിയുന്നത്.
തുറമുഖത്തിന്റെ പ്രധാന ഭാഗമായ ജെട്ടി നിര്‍മാണം മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത ശേഷമാണ് ജനവികാരം മാനിച്ച് പൈലിംങ് നിറുത്തിവെച്ചത്. പൈലിംങ് നടത്തുമ്പോള്‍ ഉണ്ടാകുന്ന ഭൂമിയുടെ പ്രകമ്പനം തീരപ്രദേശത്തെ കെട്ടിടങ്ങളെ ഏതു വിധേന ബാധിക്കുന്നു മറ്റെന്ത് തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിസിലിന്റെയും കൊച്ചിയില്‍ നിന്നുള്ള സ്വതന്ത്ര ഏജന്‍സിയുടെയും എന്‍ജിനിയര്‍മാര്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.ഇവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പൈലിംങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജെട്ടി നിര്‍മാണത്തിന്റെ ഉദ്ഘാടനതലേ ദിവസം നടത്തിയ പരീക്ഷണ പൈലിംങ് കാരമം വീടുകള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിച്ചത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പൈലിംങിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട ജനം രാത്രിയില്‍ കൂട്ടമായെത്തി പൈലിംങ് തടഞ്ഞു. അപ്പോള്‍ നിര്‍ത്തിവച്ച യന്ത്രം ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കൈതൊട്ടപ്പോള്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നിശബ്ദമായി.
പ്രകോപിതരായ നാട്ടുകാരെ തണുപ്പിക്കാന്‍ അധികൃതര്‍ വിദഗ്ദ സമിതിയെ നിയോഗിക്കുകയായിരുന്നു.വിഴിഞ്ഞം, കരിമ്പള്ളിക്കര എന്നിവിടങ്ങളിലെ നിരവധി വീടുകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പൈലിംങ് നിര്‍ത്തി വച്ചെങ്കിലും വാര്‍ഫ് നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്.
കൂടുതല്‍ യന്ത്രസാമഗ്രികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറമുഖ നിര്‍മാണ സ്ഥലത്ത് എത്തിയിട്ടുണ്ട് . ഇവ കൂട്ടിയോജിപ്പിക്കലും വിവിധ സ്ഥലങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തലും പ്രതികൂല കാലാവസ്ഥയിലും തകൃതിയായി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."