ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ സംതൃപ്തിയെന്ന് ജെ.ഡി.യു
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി ആഴ്ചകളോളമായി തുടരുന്ന തര്‍ക്കം പരിഹരിച്ചതായി ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.
സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റുകളില്‍ സംതൃപ്തമായ രീതിയില്‍ സീറ്റ് വിഭജനം ഉണ്ടാക്കാനായതായി അദ്ദേഹം പട്നയില്‍ പറഞ്ഞു. ബി.ജെ.പി 17 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജെ.ഡി.യു 16 സീറ്റുകളില്‍ മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സീറ്റ് ധാരണയുണ്ടായതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എന്‍.ഡി.എ സഖ്യകക്ഷികളായ രാംവിലാസ് പസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകളും ഉപേന്ദ്ര കുശ്്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളുമാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."