കശ്മിര്‍: ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് രാജ്‌നാഥ് സിങ്
ശ്രീനഗര്‍: കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ ഭീകരവാദത്തിനൊപ്പം ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ശ്രീനഗറില്‍ പറഞ്ഞു.
ജമ്മുകശ്മിര്‍ സന്ദര്‍ശനത്തിനെത്തിയ രാജ്‌നാഥ് സിങ് ഇന്നലെ ശ്രീനഗറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റുമായി ചര്‍ച്ച നടത്തുമ്പോഴാണ് ആരുമായും സംസാരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത്.
ഏത് പ്രശ്‌നത്തേയും ജനാധിപത്യ രീതിയില്‍ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം. കശ്മിര്‍ വിഷയത്തില്‍ പോലും ഇത് അത്യാവശ്യമാണ്. ജനാധിപത്യത്തെ ആരെങ്കിലും എതിര്‍ക്കുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ ജനങ്ങളുടെ താല്‍പര്യത്തെ ഇഷ്ടപ്പെടുന്നവരല്ലെന്നും സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യക്കെതിരേ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് വേണ്ടത്. വിഘടന വാദികളെ സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചക്ക് വിളിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ആരുമായും ചര്‍ച്ച നടത്താന്‍ കേന്ദ്രം മടികാണിക്കില്ലെന്നും വ്യക്തമാക്കി.
കുല്‍ഗാമില്‍ ഏഴ് തദ്ദേശീയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ രാജ്‌നാഥ് സിങ്, സൈനിക നടപടിക്കു പിന്നാലെ ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ പോകുന്നത് അപകടമാണെന്നും ഓര്‍മിപ്പിച്ചു. സുരക്ഷ ശക്തമാക്കിയതിനെ തുടര്‍ന്ന് കശ്മിരില്‍ സൈനികര്‍ക്കുനേരെയുണ്ടാകുന്ന കല്ലേറ് ഉള്‍പ്പെടെയുള്ളവക്ക് കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സുരക്ഷയെക്കുറിച്ച് വിലയിരുത്തിയ രാജ്‌നാഥ് സിങ്, ഗവര്‍ണര്‍ സത്യപാല്‍ മാലിക്, മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
സംസ്ഥാനത്തെ പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് മെഹബൂബ ആവശ്യപ്പെട്ടു. പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിച്ചാല്‍ അത് രാജ്യത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇത് ഭീകര വാദത്തെ ഇല്ലാതാക്കാന്‍ പര്യാപ്തമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."