HOME
DETAILS
MAL
മരുമകനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ദമ്പതികളുടെ ജാമ്യാപേക്ഷ തള്ളി
backup
August 30 2019 | 19:08 PM
തൊടുപുഴ: മരുമകനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവും മാതാവും ഫയല്‍ ചെയ്ത ജാമ്യഹരജി തൊടുപുഴ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം തള്ളി.
മകളുടെ ഭര്‍ത്താവായ എറണാകുളം ആലങ്ങാട് ചിറയം പള്ളത്തുനാട് സ്വദേശി കൂട്ടുങ്കല്‍ ഷിബുവിനെയാണ് രാജാക്കാട് മമ്മട്ടിക്കാനം മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവനും ഭാര്യ ജഗദമ്മയും ചേര്‍ന്ന് ഇരുമ്പുചുറ്റികകൊണ്ടും കാപ്പിവടികൊണ്ടും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ 12 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരുമകന്റെ ആക്രമണത്തില്‍ നിന്നു ചെറുത്തുനില്‍ക്കാനാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ നല്കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."