HOME
DETAILS

കണ്ണൂരില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വിസ്: യോഗം ഇന്ന്

  
backup
August 30 2019 | 19:08 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d

 


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു വിദേശ വിമാനക്കമ്പനികള്‍ക്കു സര്‍വിസ് നടത്താന്‍ അനുമതി നേടിയെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സെക്രട്ടറി വിളിച്ച വിദേശ വിമാനക്കമ്പനികളുടെ യോഗം ഇന്നു തിരുവനന്തപുരത്തു നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണു യോഗം.
രാവിലെ 10.30ന് തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കുന്ന കാര്യവും യോഗത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കും.
ഗള്‍ഫ് മേഖലയില്‍നിന്ന് ഉള്‍പ്പെടെ 10 വിദേശ വിമാനക്കമ്പനി പ്രതിനിധികളും ഇന്ത്യയിലെ മുഴുവന്‍ വിമാനക്കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശവിമാനക്കമ്പനികളുടെ സര്‍വിസ് ആരംഭിക്കാന്‍ സാധ്യത തേടി ഇതു നാലാമത്തെ യോഗമാണു ചേരുന്നത്. കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ ഇതിനകം തന്നെ വിദേശ വിമാനക്കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ കമ്പനികളുടെ വിമാനങ്ങള്‍ക്കു രാജ്യത്തെ പുതിയ വിമാനത്താവളങ്ങളില്‍ അനുമതി നല്‍കേണ്ടെന്നതാണു കേന്ദ്രവ്യോമയാന വകുപ്പിന്റെ നിലപാട്.
വിജയവാഡ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളുടെ വിമാന സര്‍വിസിന് അനുമതി നല്‍കണമെന്ന് ആന്ധ്രയിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രി കേന്ദ്ര നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉത്തരമലബാറിലെ ഗള്‍ഫ് യാത്രക്കാരുടെ ആവശ്യവും ഓണം, പെരുന്നാള്‍ ഉത്സവ സീസണുകളിലെ തിരക്കും പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് നല്‍കണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ്, കുവൈത്ത് എയര്‍വേസ്, ഫ്‌ളൈ ദുബൈ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സില്‍ക്ക് എയര്‍ എന്നീ വിമാനക്കമ്പനികള്‍ സര്‍വിസ് നടത്താന്‍ ഇതിനകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  6 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago