പനങ്ങാട് പഞ്ചായത്തില്‍ അനധികൃത പരസ്യങ്ങള്‍ക്കെതിരേ നടപടി
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തില്‍ വട്ടോളി ബസാര്‍ മുതല്‍ ബാലുശ്ശേരിമുക്ക് വരെ സംസ്ഥാനപാതയുടെ ഇരുവശത്തും അപകടകരമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ബാനറുകളും പഞ്ചായത്ത് നീക്കം ചെയ്തു. റോഡരികിലെ തണല്‍മരങ്ങളിലും വൈദ്യുതത്തൂണുകളിലും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ബോര്‍ഡുകളും മറ്റുമാണു പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്.
നേരത്തെ ഇത്തരം ബോര്‍ഡുകളും ബാനറുകളും 15നു മുന്‍പ് നീക്കം ചെയ്യണമെന്നു കാണിച്ച് പഞ്ചായത്ത് അറിയിപ്പു നല്‍കിയിരുന്നെങ്കിലും ബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നില്ല.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള വലിയ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനു സ്ഥാപന ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുറഹിം പറഞ്ഞു.
പഞ്ചായത്ത് പരിധിയില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു രേഖാമൂലം അനുമതി വാങ്ങിക്കണമെന്നും ഇതിനു പരസ്യത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്ന അപേക്ഷ സമര്‍പ്പിക്കണമെന്നും സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."