മഹാരാഷ്ട്രാ സ്വദേശികളില്‍ നിന്നു രണ്ടുകിലോ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു
കഠിനംകുളം: അപകടത്തില്‍പ്പെട്ട ശേഷം നിര്‍ത്താതെ പോയ കാറിലുണ്ടായിരുന്നവരില്‍ നിന്ന് രണ്ടുകിലോയോളം വരുന്ന മൂന്ന് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ മംഗലപുരം പൊലിസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ സുഹറാം(22), സുഷാന്ത്(18) എന്നിവരെയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
വെട്ടുറോഡിന് സമീപം വച്ച് ഈ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. അവിടെയുണ്ടായിരുന്ന ഹൈവേ പൊലിസ് കാറിന്റെ നമ്പര്‍ സഹിതം മംഗലപുരം പൊലിസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ മംഗലപുരം എസ്.ഐ പ്രസാദും സംഘവും തോന്നയ്ക്കല്‍ എ.ജെ കോളേജിനടുത്ത് വച്ച് കാര്‍ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നു.
കാറിലുണ്ടായിരുന്ന ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടയില്‍ ഒരാളുടെ പോക്കറ്റ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കണ്ടെത്തിയത്. രണ്ടുകിലോയും 31ഗ്രാം തൂക്കവുമുള്ള
സ്വര്‍ണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്.
വിവരമറിഞ്ഞ് സെയില്‍സ് ടാക്സഅ അധികൃതരും സ്റ്റേഷനിലെത്തി പരിശോധന നടത്തി. പിടിയിലായ രണ്ടുപേരും കരുനാഗപ്പള്ളിയില്‍ പടാനോര്ത്ത് എന്ന സ്ഥലത്താണ് താമസം. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് വച്ച് മറ്റൊരാള്‍ കൊടുത്ത സ്വര്‍ണമാണിതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് കൊല്ലത്തിനടുത്ത് സ്വന്തമായി ജുവലറിയുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ രേഖകളില്ലാതെയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പൊലിസ് പറഞ്ഞു. സ്വര്‍ണം ഇന്ന് കോടതിയില്‍
ഹാജരാക്കും. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യ്ത് വരികയാണെന്നും മംഗല
പുരം എസ്.ഐ.പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."