മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഭവന നിര്‍മാണ ധനസഹായ വിതരണം
തൊടുപുഴ: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നടത്തി വരുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴയില്‍ ഭവനനിര്‍മാണ ധനസഹായവിതരണം നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ധനസഹായം വിതരണം ചെയ്തു.
നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെറാള്‍ഡ് മാനുവല്‍ എന്നിവര്‍ സന്നിഹിതരായി. ഇലപ്പള്ളി ചിറയ്ക്കല്‍ മറിയക്കുട്ടി, കുന്നം ചോഴകുന്നേല്‍ ലത്തീഫ്, കാരിക്കോട് പുത്തന്‍വീട്ടില്‍ ജസ്‌ന അനില്‍, കുന്നം കരിമ്പനപള്ളിയാലില്‍ ബി വി ജുമൈലത്ത്, വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ മുസ്തഫ, കുന്നം മണിയാമ്പറക്കുടിയില്‍ ഇല്ല്യാസ്, മുതലക്കോടം ആശാരിപ്പറമ്പില്‍ കരീം, നെടിയശാല ചീനിക്കുഴിയില്‍ ഫ്രാന്‍സിസ് തോമസ്, വണ്ണപ്പുറം കുഴികണ്ണിയില്‍ കെ എ ബിജുമോന്‍, ചീനിക്കുഴി താന്നിക്കല്‍ ഷാബു, കാരിക്കോട് പാറയ്ക്കല്‍പ്പടി ശോഭന ഹരിഹരന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്.
ഈ വര്‍ഷത്തെ രണ്ടാംഘട്ട ഭവനനിര്‍മാണ ധനസഹായ വിതരണമാണ് നടന്നത്. രണ്ടുഘട്ടങ്ങളിലായി 15 ലക്ഷം രൂപ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."