HOME
DETAILS

കോഴിക്കോട്-പാലക്കാട് ദേശീയ പാത വികസനം ഒരു മാസത്തിനകം സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

  
Web Desk
June 09 2017 | 23:06 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6

 

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് എം.ബി. രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ പാത വികസനം നടത്തുക. ഒന്നാം പാക്കേജില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയും രണ്ടാം പാക്കേജില്‍ താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെയും മൂന്നാം പാക്കേജില്‍ കുമരംപുത്തൂരില്‍നിന്നാരംഭിച്ച് ചൂരിയോട് അവസാനിക്കുന്ന ഭാഗം വരെയാണ് വികസനം നടക്കുക.
ആദ്യ പാക്കേജിന് 294.26 കോടി തുകക്ക് രണ്ട് വരി പാതയായി വികസിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആയതിന്റെ സ്ഥലമേറ്റെടുപ്പ് തുക കുറച്ച് 173.05 കോടി തുകയ്ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രവര്‍ത്തനമേറ്റെടുത്തിട്ടുണ്ട്. 2017 ഏപ്രില്‍ 11-നാണ് എഗ്രിമെന്റ് തിയതി . 730 ദിവസത്തിനകം ദേശീയ പാത വികസനം പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം പാലിക്കുന്നതിന് നടപടിക്രമങ്ങള്‍ സമയബന്ധിതമാക്കാന്‍ യോഗം തീരുമാനിച്ചു. ആവശ്യമായ 12 ഏക്കറോളം സ്ഥലം ഒരുമാസത്തിനകം ഏറ്റെടുക്കും. വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതര്‍ എസ്റ്റിമേറ്റ് തുക ലഭിക്കുന്ന മുറയ്ക്ക് ഏകോപനത്തോടെ പാതവികസനത്തിന് തടസ്സമായി നില്‍ക്കുന്ന വസ്തുവകകള്‍ നീക്കം ചെയ്യും.
നീക്കം ചെയ്യേണ്ട സ്വകാര്യകെട്ടിട ഉടമകള്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പി.ഡബ്ല്യൂ അധികൃതരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാവും പൊതുകെട്ടിടങ്ങള്‍ നിക്കുക.
സര്‍വ്വെ നമ്പറുകളില്‍ അവ്യക്തത ഉണ്ടെങ്കില്‍ അവ ജൂണ്‍ 15നകം നീക്കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലവില അര്‍ഹമായ രീതിയില്‍തന്നെ നിശ്ചയിച്ചുകൊണ്ടാവും ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള സഹായം ജില്ലാ ഭരണകാര്യാലയം ഉറപ്പാക്കി.
പൊതുമരാമത്ത് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, എ.ഡി.എം.എസ്. വിജയന്‍, പൊതുമരാമത്ത് എന്‍.എച്ച്. വിഭാഗം ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  9 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  16 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  21 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  30 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  38 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  42 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago