ലക്ഷ്മി വന്ദന ഇനി മുതല്‍ കൂട്ടുകാരൊരുക്കിയ സ്‌നേഹക്കൂടില്‍
ശ്രീകൃഷ്ണപുരം: ഗ്രേസ് മാര്‍ക്ക് പോലും ഇല്ലാതെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ കുണ്ടൂര്‍കുന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ലക്ഷ്മി വന്ദന വരുന്നത് ചോര്‍ന്നൊലിക്കുന്ന മണ്‍ചുമരുള്ള വീട്ടില്‍നിന്നാണ്.
കുന്നക്കാട് താമസിക്കുന്ന ലക്ഷി വന്ദനക്ക് സ്‌കൂള്‍ യൂനിറ്റ് എന്‍.എന്‍.എസ് അങ്ങനെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. നാളെ ഉച്ചക്ക് രണ്ടു മണിക്ക് എം.ബി. രാജേഷ് എം.പി വീട് തുറന്നുകൊടുക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പരിസ്ഥിതി സേവനമായും, പാലിയേറ്റീവ് സംരംഭമായും, നിര്‍ധന കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കിയും, ജൈവ നെല്‍കൃഷി ചെയ്തും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ആണ് സ്‌കൂള്‍ യൂനിറ്റ് എന്‍.എസ്.എസ് നടത്തിയത്.
പഠനത്തില്‍ മുന്നോക്കവും സാമ്പത്തികമായി പിന്നോക്കവും നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എം.ബി രാജേഷ് എം.പിയുടെ കീഴില്‍ പ്രെഡിക്ട് എന്ന സ്‌കോളര്‍ഷിപ് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ലഭിച്ചതും ലക്ഷ്മി വന്ദനക്ക് ആണ്. പരധീനതകള്‍ക്ക് നടുവില്‍ ഉന്നത വിജയം നേടിയ ഈ വിദ്യാര്‍ഥിനിക്ക് താമസിക്കാന്‍ ഒരു വീട് എന്ന ആശയം ചര്‍ച്ച ചെയ്യുകയും സ്‌കൂള്‍ മാനേജ്മന്റ്, അധ്യാപകര്‍, പൂര്‍വ അധ്യാപകര്‍ അനധ്യാപകര്‍ പി.ടി.എ. കരിമ്പുഴ പഞ്ചായത്ത് ചേര്‍ന്ന് വീടെന്ന മോഹം സഫലമാക്കി. സ്‌കൂള്‍ മാനേജര്‍ ടി.എം. അനുജന്‍ മാസ്റ്റര്‍ താക്കോല്‍ ദാനം നാളെ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അധ്യക്ഷയാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."