ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരേ വിമര്‍ശനം
കുന്നംകുളം: ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കനത്ത വിമര്‍ശനം. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യ സ്ഥതയാണെന്നും, ഭരണ സമിതിയേയും, കൗണ്‍സിലിനെയും അനുസരിക്കുന്നില്ലെന്നും ആക്ഷേപം. കൗണ്‍സില്‍ യോഗത്തില്‍ ഭരണ സമിതിഅംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ, പൊതു ജനങ്ങള്‍ നല്‍കുന്ന പരാതികളും അപേക്ഷകളും പരിഗണിക്കാനോ ഇവര്‍ തയ്യാറാകുന്നില്ല. ആരെങ്കിലും രാത്രിയായി വന്നാലും ഇവര്‍ മൗനം പാലിക്കും. ഇത് അസഹനീയമാണെന്നാ യിരുന്നു കൗണ്‍സിലിന്റെ മുഴുവന്‍ പരാതി. റോഡിന്റെ വശങ്ങളിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റാനും, കാന ശുചീകരണം, പുല്ല് ചെത്തല്‍ തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകളും, തീരുമാനങ്ങളും വര്‍ഷങ്ങളായി ഫയലില്‍ കെട്ടി കിടക്കുകയാണ്, സ്വന്തം പോക്കറ്റിന് കനമുണ്ടാക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം, കൗണ്‍സിലിനെ വെല്ലുവിളിച്ചുള്ള ഇവരുടെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പരാതി. ആരോഗ്യ വിഭാഗം സ്ഥിരം സമതി അധ്യക്ഷ സുമഗംഗാധരനും പരാതിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. നഗരസഭ ഭരണ സമിതിയെ പോലും അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ എങ്ങിനെയാണ് പൊതുജനങ്ങളെ വെല്ലുവിളിക്കുകയുമാണെന്നും ഇവര്‍ ആരോപിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത ഭരണ സമതി രാജിവെക്കണമെന്നായി രുന്നു വിമതരുടെ പക്ഷം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും ഇത്തരത്തില്‍ ഇനിയും പരാതികളുണ്ടാവുകയാണെങ്കില്‍ നടപടിയുണ്ടാകുമെന്നും അടിയന്തിരമായി സ്ഥിരം സമതി ചേരണമെന്നും ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു. കെട്ടി കിടക്കുന്ന പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണാനും ഇവര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."