HOME
DETAILS

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

  
Web Desk
November 05, 2024 | 5:29 AM

Turkey expels three mayors over alleged ties to pro-Kurdish party
 
കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഇക്വാലിറ്റി ആന്‍ഡ് ഡെമോക്രസി പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് മേയര്‍മാരെ സ്ഥാനത്ത് നിന്ന് പുറത്താക്കി തുര്‍ക്കി സര്‍ക്കാര്‍. തീവ്രവാദ ബന്ധം ആരോപിച്ചാണ് നടപടി.
 
മാര്‍ഡിന്‍, ബാറ്റ്മാന്‍, ഹാല്‍ഫെറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള മേയര്‍മാരെ മാറ്റി പകരം സംസ്ഥാനം നിയോഗിച്ച ട്രസ്റ്റിമാരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തടവില്‍ വെച്ചതായി തിങ്കളാഴ്ച രാവിലെ വരെ സൂചനയില്ല. അതേസമയം, മൂവര്‍ക്കും എതിരെയുള്ള നിയമനടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
പാര്‍ലമെന്റില്‍ 57 സീറ്റുകള്‍ കൈവശമുള്ള ഡെമിലെ അംഗങ്ങളാണ് പുറത്താക്കപ്പെട്ട മൂവരും. മാര്‍ച്ചില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇസ്താംബുള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
 
ഇപ്പോള്‍ പുറത്താക്കപ്പെട്ട മാര്‍ഡിന്‍ മേയര്‍ അഹ്മദ് തുര്‍ക്ക്, ബാറ്റ്മാന്‍ മേയര്‍ ഗുലിസ്ഥാന്‍ സോനുക്, ഹാല്‍ഫെറ്റിയ മേയര്‍ മെഹ്‌മെത് കരയിലന്‍ എന്നിവരും ഈ സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ 

ജയിച്ചുകയറിയവരാണ്. തന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് മാര്‍ഡിന്‍ മേയര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട സംഭവത്തില്‍ അഹ്മദ് ടര്‍ക്ക് വ്യക്തമാക്കി.എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തില്‍ ജനാധിപത്യത്തിനും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുര്‍ദിഷ് അനുകൂല മേയര്‍മാര്‍ക്കെതിരായ നടപടി ഇതാദ്യാമായല്ല സംഭവിക്കുന്നത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമാനമായ ആരോപണങ്ങളിലകപ്പെട്ട പലരും മുമ്പ് പുറത്താക്കപ്പെട്ടിട്ടുണ്ട്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  4 days ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  4 days ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  4 days ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  4 days ago
No Image

ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

uae
  •  4 days ago
No Image

ലൈവ് സ്ട്രീമിങിനിടെ യുവതിയെ അധിക്ഷേപിച്ച കേസ്; തൊപ്പി ഗ്യാങിലെ മമ്മു അറസ്റ്റില്‍

Kerala
  •  4 days ago
No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  4 days ago
No Image

'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

അരങ്ങുണരും മുൻപ് കായികലോകം നിശബ്ദമാകും; ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടത്തിന് മുൻപ് മൗനാചരണം നടത്താനുള്ള കാരണം ഇതാണ്!

Football
  •  4 days ago