കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം
മുംബൈ: കുഞ്ഞിന് ദുആ എന്ന് പേരിട്ടതിനെത്തുടര്‍ന്ന് ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ് ദമ്പതികള്‍ക്ക് നേരെ സൈബറാക്രമണം. മകളുടെ പേര് പ്രാര്‍ഥന എന്നര്‍ഥമുള്ള ദുആ എന്ന അറബി വാക്ക് ആയത് ചൂണ്ടിക്കാട്ടി ഹിന്ദുത്വ പ്രൊഫൈലുകളാണ് സൈബറാക്രമണം നടത്തുന്നത്.
ദീപാവലി ദിനത്തിലാണ് ദീപികയും രണ്‍വീര്‍ സിങ്ങും മകളുടെ ചിത്രവും പേരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 'ദുആ എന്നാല്‍ പ്രാര്‍ഥന എന്നര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനയ്ക്ക് ഉത്തരമാണ് അവള്‍' എന്നാണ് ചിത്രത്തോടൊപ്പം ദമ്പതികള്‍ കുറിച്ചത്. ചിത്രത്തിന് അരക്കോടി ലൈക്കാണ് കിട്ടിയത്. അരലക്ഷത്തിലേറെ കമന്റുകളും ഉണ്ട്.
ദുആ പദുകോണ്‍ സിങ് എന്നാണ് മകളുടെ മുഴുവന്‍ പേര്. പിന്നാലെ തന്നെ മകളുടെ പേര് ഇന്റര്‍നെറ്റില്‍ വൈറലായി. നിരവധി പേര്‍ ദമ്പതികള്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തുവന്നപ്പോഴാണ് ഒരുവിഭാഗം ആക്ഷേപവുമായി എത്തിയത്. അറബി പേര് ഒഴിവാക്കാമായിരുന്നുവെന്നും പ്രാര്‍ഥന എന്ന് തന്നെ മതിയായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പേര് വിവാദത്തോട് ഇതുവരെ ദീപികയോ രണ്‍വീറോ അവരുടെ കുടുംബമോ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."