യാഷസ്വിനിക്ക് സ്വര്‍ണം, ഒളിംപിക് യോഗ്യത
റിയോ ഡി ജനീറോ: നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഷൂട്ടിങില്‍ വീണ്ടും സ്വര്‍ണം വാരി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍. ഇന്നലെ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യാശസ്വിനി സിങ് ദേസ്വാളാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ മുന്‍ ഒളിംപിക്, ലോക ചാംപ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ ഉക്രൈന്റെ ഒലേന കൊസ്റ്റവിച്ചിനെയാണ് താരം പിന്തള്ളിയത്. ഫൈനലില്‍ ഇന്ത്യന്‍ താരം 236.7 പോയിന്റ് നേടിയപ്പോള്‍ മുന്‍ ലോക ചാംപ്യന്‍ 234.8 പോയിന്റ് സ്വന്തമാക്കി വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. സെബിയയുടെ ജാസ്മിന മിലോവനോവിച്ചിനാണ് വെങ്കലം.
യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യന്‍ താരം ആധിപത്യം ഫൈനല്‍ വരെ നിലനിര്‍ത്തുകയായിരുന്നു. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ച വച്ചതോടെ ടോക്കിയോ ഒളിംപിക്സില്‍ ഷൂട്ടിങില്‍ ഇന്ത്യക്കായി മത്സരിക്കുന്ന ഒന്‍പതാമത്തെ താരമായി യാഷസ്വിനി. ടൂര്‍ണമെന്റില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."