പിള്ളക്കെതിരേ കേസെടുക്കണമെന്ന് ലജ്നത്തുല്‍ മുഅല്ലിമീന്‍
തൊടുപുഴ: മുസ്ലിം സമൂഹത്തിന്റെ മനസിനെ നൊമ്പരപ്പെടുത്തുന്ന തരത്തില്‍ ബാങ്കുവിളിയെ അവഹേളിച്ച ആര്. ബാലകൃഷ്ണപിള്ളയുടെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പിള്ളയുടെ പരാമര്‍ശങ്ങള്‍ സംഘ് പരിവാറിനെ തൃപ്തിപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വിദ്വേഷം നിറഞ്ഞതും അസഹിഷ്ണുതാപരവുമായ പിള്ളയുടെ ഇത്തരം വാക്കുകള്‍ പൊതുപ്രവര്ത്തകന് യോജിച്ചതല്ല. മുസ്ലിം ലോകം ഒന്നടങ്കം ഐ.എസ് ഇസ്ലാമികമല്ല എന്ന് പ്രഖ്യാപിച്ചിട്ടും കഴുത്തറുത്ത് കൊല്ലുന്ന ഐ.എസിന്റെ വക്താക്കളാണ് മുസ്ലിങ്ങള്‍ എന്ന പ്രസംഗത്തിലെ പരോക്ഷ ആരോപണം സമുദായത്തോടുള്ള വിദ്വേഷത്തിന്റെ ഭാഗമാണ്. ബാങ്ക് വിളിയും മണിനാദവും ശംഖ് വിളിയും ഒരുമിച്ച് മുഴങ്ങുന്ന കേരളത്തിന്റെ സൗഹൃദ അന്തരീക്ഷമാണ് വിലകുറഞ്ഞ ഇത്തരം പ്രസ്താവനകളിലൂടെ തകരുന്നത്.
കാരിക്കോട് നൈാര്‍ മസ്ജിദില്‍ നിന്ന് ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷന് പരിസരത്ത് സമാപിച്ചു. കാരിക്കോട് നൈാര്പള്ള ഇമാം കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി, മുനവ്വിറുല് ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ സെയ്തുമുഹമ്മദ് മൗലവി ഖാസിമി, ഇംദാദുള്ള മൗലവി, ഇല്യാസ് മൗലവി, അന്‍സാരി മൗലവി, സുബൈര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."