ഐ.വി ദാസ് പുരസ്‌കാരം പ്രൊഫ. എം.എം നാരായണന്
പാനൂര്‍: സാഹിത്യ രംഗത്തെ ബഹുമുഖ പ്രതിഭകള്‍ക്കുള്ള ഐ.വി ദാസ് എര്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് പ്രൊഫ. എം.എം നാരായണന്‍ അര്‍ഹനായി. മലപ്പുറം പൊന്നാനിയില്‍ എം.ഇ.എസ് കോളജില്‍ റിട്ട. അധ്യാപകനായ പ്രൊഫ. എം.എം നാരായണന്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, ഇ.എം.എസ് അക്കാദമിയില്‍ ഫാക്കല്‍ട്ടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ഡോ. കെ.പി മോഹനന്‍, കവിയൂര്‍ രാജഗോപാലന്‍, അശോകന്‍ ചരുവില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് എം.എം നാരായണനെ തെരഞ്ഞെടുത്തത്. പരേതയായ ജയശ്രീയാണ് ഭാര്യ.
പരിയാരം മെഡിക്കല്‍ കോളജില്‍ പി.ആര്‍.ഒ ആയി സേവനമനുഷ്ഠിക്കുന്ന ദിലീപും കൊല്‍ക്കത്ത ബാങ്ക് ജീവനക്കാരിയായ ദിവ്യയും മക്കളാണ്. 30ന് പാനൂരില്‍ ഐ.വി ദാസിന്റെ ജന്മനാടായ മൊകേരിയില്‍ നടക്കുന്ന ദിനാചരണ സമാപന സമ്മേളനത്തില്‍വച്ച് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി പുരസ്‌കാര സമര്‍പ്പണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ കവിയൂര്‍ രാജഗോപാലന്‍, കെ.ഇ കുഞ്ഞബ്ദുല്ല, എന്‍.കെ ജയപ്രസാദ്, പവിത്രന്‍ മൊകേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."