ടാങ്കര്‍ ലോറികളില്‍ പരിശോധന നടത്തി
പാപ്പിനിശ്ശേരി: സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ പരിശോധന നടത്തി. പെട്രോളിയം ഉല്പന്നങ്ങള് കയറ്റിപോകുന്ന ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറികള്‍, പെട്രോള്‍-ഡീസല്‍-ഓയില്‍ ടാങ്കര്‍ ലോറികള്‍ എന്നിവയിലെ സുരക്ഷ ക്രമീകരണങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
സുരക്ഷാ ക്രമീകരണങ്ങള്‍, അനുബന്ധ രേഖകള്‍, ഫയര്‍ എക്സ്റ്റിങ്ക്യൂഷന്, വാതക ചോര്‍ച്ച നടക്കുന്ന സമയത്ത് മൂടാനാവശ്യമായ ടാര്‍പായ ലഭ്യത, വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത എന്നിവ പരിശോധിച്ചു.
ജില്ലാ സപ്ലൈസ് ഓഫിസര്‍ പി.വി രമേശന്, താലൂക്ക് സപ്ലൈസ് ഇന്‍ ചാര്‍ജ് എന്‍. സുനില്‍കുമാര്‍, മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ കെ.കെ അനൂപ്, കണ്ണൂര്‍ ടൗണ്‍ അഡീഷണല്‍ എസ്.ഐ എന്‍. ദിജേഷ്, സി.പി.ഒ വി. ഹാരിഷ് എന്നിവര്‍ നേതൃത്വം നല്കി. ഇരുപതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പത്രണ്ടോളം വാഹനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു അറ്റന്‍ഡറും വേണമെന്നിരിക്കേ മിക്കതിലും ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടാവാറുള്ളൂ. പുലര്‍ച്ചെ ആറിന് വളപട്ടണം പാലത്തിന് സമീപം പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി റോഡിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."