'റൗഹ'യുടെ നേതൃത്വത്തില്‍ കടലോരം ശുചീകരിച്ചു
പരപ്പനങ്ങാടി: കടലോരങ്ങളെ മാലിന്യമുക്തമാക്കുന്ന 'റൗഹ' തീരം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി 'റൗഹ'ചാരിറ്റബിള്‍ ട്രസ്റ്റ് കടലോരം ശുചീകരിച്ചു. പരപ്പനങ്ങാടി നഗരസഭയുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.
കടലില്‍ അപൂര്‍വമായി കാണാറുള്ള യാമത്തല തിരമാല നിമിത്തം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ ഒട്ടുമ്മല്‍ കടപ്പുറത്താണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നൂറുക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരുടെ പരിശ്രമഫലമായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
നഗരസഭാ വൈസ് ചെയര്മാന് എച്ച് ഹനീഫ ഉദ്ഘാടനം ചെയ്തു. മുന്‍ മത്സ്യബോര്‍ഡ് ചെയര്മാന് ഉമ്മര്‍ ഒട്ടുമ്മല്‍, കൗണ്‍സിലര്‍ സക്കീനാ കോയ, റൗഹ ചെയര്മാന് പി അബ്ദുല്‍ മജീദ്, കണ്‍വീനര്‍ ടി അബ്ദുറസാഖ്, ഭാരവാഹികളായ കെ യഹ്യ, പി മുനീര്‍, എം ഫൈസല്‍, കെ റഫീഖ്, സി.പി റിയാസ്, പി.കെ നവാസ്, അബ്ദുല്ല കിണറ്റിങ്ങല്‍, കെ ജൈസല്‍, കെ ഹബീബ് , ശഹബാസ് ഉമ്മര്‍, വി റഹ്മത്തുള്ള, പി.സി ഹംസകോയ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."