തകര്‍ച്ചയിലായ അംഗന്‍വാടിക്കായി പാര്‍ട്ടി ഓഫിസ് തുറന്നു നല്‍കി
പൂച്ചാക്കല്‍: മഴ ശക്തമായതോടെ തകര്‍ച്ച ഭീഷണിയിലായ അംഗന്‍വാടിക്ക് കുട്ടികളെ പഠിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫീസ് തുറന്ന് നല്‍കി. അരൂക്കുറ്റി പഞ്ചായത്തിലെ മിക്ക അംഗന്‍വാടികളും തകര്‍ന്ന് നില്‍ക്കുകയാണ്. മേല്‍ക്കൂരകള്‍ പൊളിഞ്ഞു അകത്ത് വെള്ളം വീണുതുടങ്ങി.
ഭീതിയോടെയാണ് കുട്ടികള്‍ ഇരിക്കുന്നത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ 113 നമ്പര്‍ അംഗന്‍വാടിക്കാണു പാര്‍ട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മറ്റി ഓഫീസ് താല്‍ക്കാലികമായി തുറന്ന് നല്‍കിയത്. അംഗന്‍വാടി കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തിയും തറയും തൂണുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. ശുചിമുറിയും കുടിക്കാന്‍ വെള്ളവും ഇല്ല. സ്വന്തമായി സ്ഥലമിത്തതിനാല്‍ വാടകകെട്ടിടത്തിലാണ് കുട്ടികള്‍ ഇരിക്കുന്നത്. മഴ ആരംഭിച്ചതോടെ അകത്ത് നിറയെ വെള്ളമാണ്.
ഇതോടെയാണ് കുട്ടികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന രക്ഷിതാക്കളുടെ ആവശ്യം ഉയര്‍ന്നത്. വാര്‍ഡ് മെമ്പര്‍മാര്‍ പല തവണ ബന്ധപെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഇതെ തുടര്‍ന്നാണ് പാര്‍ട്ടി ഓഫീസ് കുട്ടികള്‍ക്ക് പഠിക്കാനായി നല്‍കിയതെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എന്‍.എ സക്കരിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."